കുന്നുംകൈ ഗ്ലോബൽ കെ.എം.സി.സിയും, ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിയും സംയുക്തമായി റമദാൻ കിറ്റുകൾ വിതരണം ചെയ്തു

കുന്നുംകൈ ഗ്ലോബൽ കെ.എം.സി.സിയും, ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിയും തുടർച്ചയായി നൽകിവരുന്ന റമദാൻ കിറ്റ് ഇപ്രാവശ്യവും അർഹതപ്പെട്ടവർക്ക് കൈമാറി. കൊറോണ വൈറസ് കാരണം ജീവിതം പ്രതിസന്ധിലായിട്ടും, ഗ്ലോബൽ കെഎംസിസിയിലെ മെമ്പർമാരുടെ സഹായവും നാട്ടിലെ മുസ്ലിംലീഗ് പ്രവർത്തകരുടെയും, അഭ്യുദകാക്ഷികളുടെയും അകമഴിഞ്ഞ പിന്തുണയും,സഹായ സഹകരണവും കൊണ്ട് മാത്രമാണ് ഈ പ്രയാസ ഘട്ടത്തിലും ഈ പുണ്യ കർമ്മം ചെയ്യാനായതെന്ന് ഭാരവാഹികൾ പറഞ്ഞു. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രവാസി കുടുംബങ്ങൾക്കും റമദാൻ കിറ്റുകൾ വിതരണം ചെയ്തു. നൂറ്റമ്പതോളം കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. ഗ്ലോബൽ കെഎംസിസി പ്രതിനിധികളായ മുഹമ്മദ്‌ കുഞ്ഞി, പി. ടി. മഹമൂദ് ഹാജി, അബ്ദുൽസലാം. പി. പി.എന്നിവർ പങ്കെടുത്തു. കിറ്റ് വിതരണത്തിന് കോമത് അബൂബക്കർ സാഹിബ്‌,സലീം, ഇർഷാദ്. പി. പി., മുബഷിർ ഹകീം, അജീർ, റംഷിദ്, നൗഫൽ, ഹനീഫ എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: