നാളെ മുതൽ അഴീക്കോട് പഞ്ചായത്തിൽ കടകൾ തുറക്കില്ല; ഹോം ഡെലിവറി മാത്രം

അഴീക്കോട് പഞ്ചായത്തിൽ സാധനങ്ങളുടെ നേരിട്ടുള്ള വില്പന നാളെ മുതൽ ഉണ്ടാവില്ലെന്ന് സെക്രട്ടറി അറിയിച്ചു. പകരം ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്തണം. ആളുകൾ കൂട്ടമായി റോഡിലിറങ്ങുന്ന സാഹചര്യം ശ്രദ്ധയിൽ പെട്ടതിനാൽ അത് തടയുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അഴീക്കോട് പഞ്ചായത്ത് സെക്രട്ടറി രാജലക്ഷ്മി ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിനോട് പറഞ്ഞു. കടകൾ പകുതി ഷട്ടർ തുറന്ന് സാധനങ്ങൾ ഹോം ഡെലിവറി ആയി വിതരണം ചെയ്യണം. മരുന്നുകളും സാധനങ്ങളും ആവശ്യമുള്ളവർ പഞ്ചായത്ത് കോൾ സെന്ററിലെ 9846579762, 8921154212, 9207364592 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ഫ്രൂട്സ്, കോഴി ഇറച്ചി എന്നിവയും ഹോം ഡെലിവറി ആയി മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂ.ഓട്ടോ ടാക്സി സർവീസും പഞ്ചായത്തിൽ നിരോധിച്ചിട്ടുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവരെ ക്വാറന്റൈൻ ചെയ്യുന്ന നടപടികൾ ഉൾപ്പെടെ സ്വീകരിക്കും. പഞ്ചായത്തിൽ വെച്ച് നടന്ന യോഗത്തിൽ വളപട്ടണം എസ്‌ഐ, വിവിധ വ്യാപാരി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: