മയ്യിൽ സ്റ്റേഷൻ പരിധിയിലെ എല്ലാ റോഡുകളും പാലങ്ങളും അടച്ചു; സ്റ്റേഷൻ പരിധിയിലേക്ക് വരാൻ ഇനി ഒരു വഴി മാത്രം

ലോക്ക് ഡൗണിൽ കർശന നിയന്ത്രണവുമായി മയ്യിൽ പോലീസ്. സ്റ്റേഷൻ പരിധിയിലെ എല്ലാ റോഡുകളും പാലങ്ങളും അടച്ചു. മുണ്ടേരി പാലം, വാരം കടവ്, പുല്ലൂപ്പി കടവ് , ചെക്കികുളം , പറശ്ശിനി പാലം, നണിച്ചേരി പാലം എന്നിവ പൂർണമായും അടച്ചിട്ടു. വടുവൻ കുളം മാത്രമാണ് ഇനി സ്റ്റേഷൻ പരിധിയിലേക്ക് വരുവാനുള്ള ഏക മാർഗ്ഗം. മലപ്പട്ടം മുനമ്പ് , പാവനൂർ കടവ് ,കാട്ടാമ്പള്ളി പാലങ്ങൾ വഴി അവശ്യ സർവീസ് മാത്രം കടത്തിവിടും എന്ന് മയ്യിൽ എസ് .ഐ വി.ആർ.വിനീഷ് ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിനോട് പറഞ്ഞു.

1 thought on “മയ്യിൽ സ്റ്റേഷൻ പരിധിയിലെ എല്ലാ റോഡുകളും പാലങ്ങളും അടച്ചു; സ്റ്റേഷൻ പരിധിയിലേക്ക് വരാൻ ഇനി ഒരു വഴി മാത്രം

  1. KANNUR jillayil police karude thonnivasathin support cheyyaruth hotspot allatha kolacherry KAMBIL food vilkunnath polum 2 divasaman.janangalano police ano ningalk vendath

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: