പ്രമുഖ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

പ്രമുഖ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ (53) അന്തരിച്ചു. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം. വയറില്‍ ട്യൂമര്‍ ബാധിച്ച് ചികില്‍സയിലായിരുന്നു. 2011ല്‍ പത്മശ്രീ നേടി, പ്രമുഖ ചിത്രങ്ങള്‍: സലാം ബോംബെ, ലൈഫ് ഓഫ് പൈ, സ്ലം ഡോഗ് മിലനയര്‍, പാന്‍ സിങ് ടോമാറിലെ അഭിനയത്തിന് ദേശീയ പുരസ്കാരം നേടി. വിഡിയോ റിപ്പോർട്ട് കാണാം.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് ഇർഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: