പാപ്പിനിശ്ശേരിക്ക് ആശ്വാസം; നിരീക്ഷണത്തിലുള്ള ബാർബർ അടക്കം ഇന്നലെ വന്ന റിസൾട്ടുകൾ എല്ലാം നെഗറ്റീവ്

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ കോവിഡ് സ്ഥിരീകരിച്ച വേളാപുരം സ്വദേശിയുടെ മുടിമുറിക്കാൻ ചെന്ന ബാർബർക്ക് പരിശോധനയിൽ കോവിഡ് ബാധയില്ല എന്ന് സ്ഥിരീകരിച്ചതായി മെഡിക്കൽ ഓഫീസർ അറിയിച്ചു. കോവിഡ് പോസിറ്റിവ് ആയ ആളുടെ മുടി മുറിച്ച ബാർബർ തൊട്ടടുത്തുള്ള ആളുകളുടെയും മുടി മുറിച്ചിട്ടുണ്ട് എന്ന പ്രചാരണം പ്രദേശത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ഇദ്ദേഹം ബന്ധപ്പെട്ട മുഴുവൻ ആളുകളും നിരീക്ഷണത്തിലായിരുന്നു. ഇദ്ധേഹവുമായി സംമ്പർക്കം പുലർത്തിയ പത്തോളം പേരുടെയും സ്രവ സാമ്പിളുകളടക്കം പതിനൊന്നു പേരുടെ സാംമ്പിളുകളാണ് സംശയ നിവാരണത്തിനായി പരിശോധനക്ക് അയച്ചത്. അതിൽ ബാർബറുടേതടക്കം ഏഴുപേരുടെ പരിശോധനാ ഫലമാണ് കോവിഡ് ബാധയില്ല എന്ന് സ്ഥിരീകരിച്ചത്. ബാക്കിയുള്ളവരുടെ ഫലം പന്ത്രണ്ട് മണിയോടെ പുറത്തുവരുമെന്നും നെഗറ്റീവ് ആകാനാണ് സാധ്യത എന്നും പാപ്പിനിശ്ശേരി മെഡിക്കൽ ഓഫീസർ ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിനെ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: