രാജ്യത്ത്‌ കോവിഡ് മരണം ആയിരം കടന്നു; രോഗികൾ 31322

രാജ്യത്ത് കോവിഡ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്ന് രാവിലെ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കനുസരിച്ച് ആകെ 1007 മരണവും 31332 രോഗ ബാധയുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 73 പേർ മരിച്ചു. 1897 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 7696 പേർ ഇതുവരെ രോഗ മുക്തി നേടി. മഹാരാഷ്ട്ര യിൽ മരണം 400 കടന്നു. റെഡ് സോൺ ജില്ലകളുടെ എണ്ണം 177ൽ നിന്ന് 129 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എങ്കിലും 100ലധികം രോഗികൾ ഉള്ള ജില്ലകളുടെ എണ്ണം 07ൽ നിന്ന് 24 ആയി വർധിച്ചു എന്നും കണക്കുകൾ വ്യക്തമാക്കുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: