കുന്നരുവിലുണ്ടായ വാഹനാപകടത്തില് മാതാപിതാക്കളും ഏകസഹോദരിയും നഷ്ടമായതോടെ തനിച്ചായ ലിത്തുവിന് സര്ക്കാരും നാട്ടുകാരും തുണയാകുന്നു

പയ്യന്നൂര്:കുന്നരുവിലുണ്ടായ വാഹനാപകടത്തില് മാതാപിതാക്കളും ഏകസഹോദരിയും നഷ്ടമായതോടെ ജീവിത തുരുത്തില് ഒറ്റപെട്ടുപോയ ലിത്തുവിന് തുണയാകാന് സര്ക്കാരും നാട്ടുകാരും.ലിത്തുവിന് വീട് നിര്മ്മിച്ച് കൊടുക്കുക എന്ന ദ്യത്യപൂര്ത്തീകരണത്തിനായി രൂപീകരിച്ച ലിത്തു ഭവന നിര്മ്മാണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിര്മ്മാണം ആരംഭിച്ചത്്.
ലിത്തുവിന്റെ വീട് നിര്മ്മാണമെന്ന നാട്ടുകാരുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ പ്രാരംഭ ഘട്ടമായ ശിലാസ്ഥാപന കര്മ്മം വിവിധ സാമൂഹ്യ രാഷ്ട്രീയ പ്രവര്ത്തകരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിലാണ് ഇന്നലെ നടത്തിയത്.പയ്യന്നൂര്-ഏഴിമല ലയണ്സ് ക്ലബ്ബുകളുടെ പേരില് രാമന്തളിയിലെ കെ.പി.ബാലകൃഷ്ണന് ലിത്തുവിന് വീട് വെക്കാന് വാങ്ങി നല്കിയ ആറരസെന്റ് സ്ഥലത്താണ് വീടിനായി കുറ്റിയടിച്ചത്.നാട്ടുകാര് രൂപീകരിച്ച ലിത്തു ഭവന നിര്മ്മാണ കമ്മിറ്റി ചെയര്പേഴ്സണ് കെ.സജിനി ചടങ്ങില് അദ്ധ്യക്ഷത വഹിച്ചു.ഒ.കെ.ശശി,വില്ലേജ് ഓഫീസര് പി.സുധീര് കുമാര്,കെ.പി. ബാലകൃഷ്ണന്,പുഞ്ചക്കാട് സെന്റ് മേരീസ് യു.പി സ്ക്കൂള് ഹെഡ്മിസ്ട്രസ്സ് സിസ്റ്റര് അനീഷ,വാര്ഡ് മെമ്പര്മാരായ കെ.കൃഷ്ണന്, സി.ജയരാജന്, ഭവന നിര്മ്മാണ കമ്മിറ്റി കണ്വീനര് കെ.വിജയന്, പി.എം.ലത്തീഫ് ,കക്കുളത്ത് അബ്ദുല് ഖാദര്,പി.കെ.ഷബീര്, എന്.എസ്.എസ്.സെക്രട്ടരി അജിത്, സെന്റ് മേരീസ് യു.പി സ്ക്കൂള് ഹെഡ്മിസ്ട്രസ്സ് സിസ്റ്റര് അനീഷ,വാര്ഡ് മെമ്പര്മാരായ കെ.കൃഷ്ണന്, സി.ജയരാജന്, ഭവന നിര്മ്മാണ കമ്മിറ്റി കണ്വീനര് കെ.വിജയന്, പി.എം.ലത്തീഫ് ,കക്കുളത്ത് അബ്ദുല് ഖാദര്,പി.കെ.ഷബീര്, എന്.എസ്.എസ്.സെക്രട്ടരി അജിത്, സെന്റ് മേരീസ് സ്ക്കൂള് പി.ടി.എ.പ്രസിഡണ്ട് എന്.വി.മോഹനന്,സി.ചന്ദ്രന് തുടങ്ങിയവര് സംസാരിച്ചു.സെന്റ് മേരീസ് ടീച്ചിംഗ് ആന്റ് നോണ് ടീച്ചിംഗ് സ്റ്റാഫ് ,പൂര്വ്വ വിദ്യാര്ത്ഥികള് ,രക്ഷിതാക്കള് തുടങ്ങിയവര് സ്വരൂപിച്ച സംഖ്യ അവിടുത്തെ മിടുക്കനായ വിദ്യാര്ത്ഥി കൂടിയായിരുന്ന ലിത്തുവിന് ഹെഡ്മിസ്ട്രസ്സ് ചടങ്ങില് വെച്ച് കൈമാറി
2016സെപ്തംബര് 15ന് ഓണാഘോഷത്തിനെിടെയാണ് കുന്നരുവില് അഞ്ച് പേരെ മരണം തട്ടിയെടുത്ത അപകടമുണ്ടായത്.ലിത്തുവിന്റെ പിതാവ് വടക്കുമ്പാട് ഹരിജന് കോളനിയിലെ ഓട്ടോ ഡ്രൈവര് ഗണേശന്(38), മാതാവ് ലളിത(36),സഹോദരി ലിഷ്ണ(ഏഴ്്) എന്നിവര് ആ അപകടത്തില് മരിച്ചതോടെയാണ് ലിത്തു തനിച്ചായത്.
പിതാവ് ഗണേശന്റെ ശയ്യാവലംബിയായി കഴിയുന്ന ജേഷ്ഠന് കമലാക്ഷന്റെ വീട്ടിലാണ് ലിഷ്്ണുവിന്റെ താമസം.അഞ്ചവകാശികളുള്ള അഞ്ച് സെന്റ് സ്ഥലത്തെ നിന്നുതിരിയാനിടമില്ലാത്ത കൊച്ചുവീടാണിത്.എല്ലാവരേയും നഷ്ടപ്പെട്ട ലിത്തുവിന്് വീടുവെച്ച് നല്കുമെന്നും സംരക്ഷണ ചെലവ് വഹിക്കുമെന്നും സര്ക്കാര് പ്രഖ്യാപിച്ചിരുന്നു.ഇതിനായി സര്ക്കാര് അനുവദിച്ച നാല് ലക്ഷം രൂപയില് 45000 രൂപ ആദ്യഘഡുവായി നല്കിയിരുന്നു.പത്ത് ലക്ഷം രൂപ ചെലവിലുള്ള വീട് നിര്മ്മാണമാണ് കമ്മിറ്റി ലക്ഷ്യം വെക്കുന്നത്.ബാക്കി പണം സുമനസുകളില് നിന്ന് സമാഹരിച്ച് ദൗത്യം പൂര്ത്തീകരിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: