കണ്ണൂരിൽ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ പ്രവാസി മരിച്ചത് കോവിഡ് കാരണമല്ലെന്ന് പരിശോധനാ ഫലം

കണ്ണാടിപറമ്പ് ചേലേരിയിലെ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച അബ്ദുൾ ഖാദർ എന്നവരുടെ മരണം കോവിഡ് കാരണമല്ലെന്ന് പരിശോധനാ ഫലം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്.ഈ മാസം 21 ന് വിദേശത്തു നിന്ന് വന്നതായിരുന്നു അബ്ദുൾ ഖാദർ

ഇദ്ദേഹത്തിന് കോവിഡ് 19 ന്റെ രോഗലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. എങ്കിലും സ്രവ പരിശോധനയ്ക്ക് അയച്ച്‌ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹം നാളെ പോസ്റ്റുമോർട്ടം ചെയ്യും.

ഫലം വന്നതിനു ശേഷം സംസ്കാരം നടത്തിയാൽ മതിയെന്ന തീരുമാനപ്രകാരം മൃതദേഹം പരിയാരത്തേക്ക് രാവിലെ തന്നെ മാറ്റുകയായിരുന്നു. കോഴിക്കോട്ടേക്ക് രാവിലെ തന്നെ സ്രവം അയച്ചിരുന്നെങ്കിലും രണ്ടു ദിവസമെടുക്കും റിസൽട്ട് വരാനെന്നാണ് അറിയിച്ചിരുന്നെങ്കിലും ജില്ലാ കലക്ടർ ഇടപെട്ട് റിസൽട്ട് വേഗത്തിലാക്കുകയാണ് ഉണ്ടായത്.

ഫലം നെഗറ്റീവ് ആയതിനാൽ മൃതദേഹം ബന്ധുക്കൾക്ക് മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടു നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഭാര്യാ:സൈനബ

മക്കൾ :സമീർ,സുഹറാബി,നജ്‌ല,നഹ്‌ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: