ലോക്ക് ഡൗണിനെ തുടർന്ന് ട്രിച്ചിയിൽനിന്ന് പാലക്കാട് വരെ കാൽനടയായി പാലക്കാട്ടെത്തിയ മയ്യിൽ സ്വദേശിക്ക് തുണയായി ആരോഗ്യവകുപ്പ്

മയ്യിൽ: തമിഴ്‌നാട്ടിൽനിന്ന് 60 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് പാലക്കാട് ഗോവിന്ദാപുരത്തെത്തിയ മയ്യിൽ സ്വദേശിക്ക് ആരോഗ്യവകുപ്പ് തുണയായി. മയ്യിൽ കടൂർ ഒറവയൽ കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ കൊമ്പൻ ലക്ഷ്മണന്റെ മകൻ കെ.ഷൈജു(38)വിനാണ് ആരോഗ്യവകുപ്പ് തുണയായത്. ടൈൽസ് ജോലിയുമായി ബന്ധപ്പെട്ട് ഒരുമാസം മുമ്പാണ് തമിഴ്‌നാട്ടിലെ ട്രിച്ചിയിലെത്തിയത്. 10 വർഷംമുമ്പ് ട്രിച്ചിയിലെ ഒരു കമ്പനിയിൽ ജോലിചെയ്ത പരിചയത്തിനാണ് ഷൈജു ജോലിയന്വേഷിച്ചിറങ്ങിയത്.

എന്നാൽ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ട്രിച്ചിയിലെ താമസസ്ഥലത്തുനിന്ന് വീട്ടുടമ പുറ്ത്താക്കിയതിനെ തുടർന്നാണ് കഴിഞ്ഞ വ്യാഴാഴ്ച നാട്ടിലേക്ക് പുറപ്പെട്ടത്. കാൽനടയായി യാത്ര തുടങ്ങിയ ഷൈജു പൊള്ളാച്ചിക്കടുത്ത് വരെ ഒരു ലോറിയിലെത്തിയെങ്കിലും പിന്നീട് ഏകനായി യാത്രതുടർന്ന് ഗോവിന്ദാപുരത്തെത്തി. തികച്ചും ക്ഷീണിതനായി വിശന്നുവലഞ്ഞ ഇയാളെ വെള്ളിയാഴ്ച 11-ഓടെ ആരോഗ്യപ്രവർത്തകർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പരിശോധനയ്ക്കായി മുതലമട ഗവ. ആസ്പത്രിയിലെത്തിച്ച് ഭക്ഷണം നൽകി. ഷൈജുവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും പ്രയാസങ്ങളൊന്നുമിപ്പോഴില്ലെന്നും അറിയിച്ചതായി അച്ചൻ കൊമ്പൻ ലക്ഷ്മണൻ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: