മാഹിയിലെ അറുപത്തെട്ടുകാരി കൊറോണരോഗ വിമുക്തയായി

മയ്യഴി: മാഹിയിൽ കൊറോണ സ്ഥിരീരീകച്ച അറുപത്തെട്ടുകാരി രോഗവിമുക്തയായി. ഏറ്റവും ഒടുവിൽ നടത്തിയ രണ്ട് പരിശോധനകളുടെയും ഫലങ്ങൾ നെഗറ്റീവായതോടെയാണ് ശനിയാഴ്ച ഇവരെ മാഹി ആസ്പത്രി ഐസോലേറ്റഡ് വാർഡിൽനിന്നും ഡിസ്ചാർജ് ചെയ്തത്.

ആസ്പത്രിയിൽ നിരീക്ഷണത്തിലായിരുന്ന ഇവരുടെ മകന്റെ ഭാര്യയുടെ പരിശോധനാഫലവും നെഗറ്റീവായിരുന്നതിനാൽ ഇവരെയും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. രോഗം സംശയിക്കുന്ന പന്തക്കലിലുള്ള ഒരാൾ മാത്രമാണ് മാഹി ആസ്പത്രി ഐസോലേഷൻ വാർഡിലുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: