അഴീക്കോട് കാപ്പിലെ പീടികയിൽ ഒഴിഞ്ഞ പറമ്പിൽ ബോംബുകളും ഇരുമ്പ് പൈപ്പുകളും പിടികൂടി

അഴീക്കോട് കാപ്പിലെ പീടികയിൽ ഒഴിഞ്ഞ പറമ്പിൽ ബോംബുകളും ഇരുമ്പ് പൈപ്പുകളും പിടികൂടി. ഉഗ്രശേഷിയുളള 2 സ്റ്റീൽ ബോംബുകളും 1 ബോട്ടിൽ ബോംബും, 4 ഇരുമ്പ് പൈപ്പുകളുമാണ് വളപട്ടണം പോലീസും ബോംബ് സ്ക്വാഡും ചേർന്ന് നടത്തിയ സംയുക്ത റെയ്ഡിൽ കണ്ടെടുത്തത്, ജില്ലാ പോലീസ് മേധാവി ശിവവിക്രം IPS നൽകിയ പരിശോധനാ നിർദേശ പ്രകാരം വളപട്ടണം SHO ആനന്ദ് R IPS ന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്, ലോക് സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് വളപട്ടണം SHO അറിയിച്ചു, ജനങ്ങൾക്ക് ഭയരഹിതമായി വോട്ട് ചെയ്യുന്നതിന് വേണ്ട എല്ലാ പ്രവർത്തനങ്ങളും ജില്ലാ ഭരണകൂടം തുടർന്നും ഉറപ്പ് വരുത്തുന്നതാണെന്ന് അദ്ദേഹം അറിയിച്ചു

1 thought on “അഴീക്കോട് കാപ്പിലെ പീടികയിൽ ഒഴിഞ്ഞ പറമ്പിൽ ബോംബുകളും ഇരുമ്പ് പൈപ്പുകളും പിടികൂടി

  1. Ethu party pravarthakande veedu ennu koodi parayedo… cpm pravarthakan aayirikkum alle athanu parayan thanikkokke bhudhimutt… mattulla partykkarude correct parayunnundallo… naanamillalloda thanikkokke ithinu… ithano thandeyokke pathra pravarthanam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: