ചരിത്രത്തിൽ ഇന്ന് : മാർച്ച് 29

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

1795- ലുഡ്വിഗ് വാൻ ബീതോവെൻ പിയാനിസ്റ് ആയി അരങ്ങേറ്റം നടത്തി…

1798- സ്വിറ്റ്സർലൻഡ് റിപ്പബ്ലിക് രൂപീകൃതമായി..

1807- വെസ്റ്റ എന്ന ക്ഷുദ്രഗ്രഹത്തെ Heinrich Wilhelm Olbers എന്ന ശാസ്ത്രജ്ഞൻ കണ്ടെത്തി..

1809… വേലുത്തമ്പി ദളവ, മണ്ണടി ക്ഷേത്രത്തിൽ വച്ച്, ബ്രിട്ടിഷുകാർ പിടികൂടുമെന്ന അവസ്ഥ വന്നപ്പോൾ 44 മത് വയസ്സിൽ ആത്മഹത്യ ചെയ്തു..

1848- നയാഗ്ര വെള്ളച്ചാട്ടം കടുത്ത ഹിമപാതം മൂലം ഐസ് ബ്ലോക്ക് രൂപീകൃതമായതിനാൽ 30 മണിക്കൂർ നിലച്ചു…

1849.. പഞ്ചാബ് ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായി…

1854- ക്രിമിയൻ യുദ്ധം.. ബ്രിട്ടനും ഫ്രാൻസും റഷ്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു.

1857- മംഗൾ പാണ്ഡെ ബ്രിട്ടിഷുകാരനായ മേൽ ഉദ്യോഗസ്ഥനെതിരെ വെടി വെച്ചു. ഒന്നാം സ്വാതന്ത്യ സമരത്തിലെ ആദ്യ വെടിയൊച്ച…

1881- ഇന്ത്യയിൽ ജനാധിപത്യ രീതിക്ക് തുടക്കം കുറച്ച് റെപ്രസന്റററിവ് അസംബ്ലി സ്ഥാപിക്കാൻ മൈസൂർ രാജാവ് ചാമ രാജേന്ദ്ര വാഡിയാർ ഉത്തരവിട്ടു…

1891.. എഡ്വർഡ് ലോറൻസ് ലോകത്തിലെ ആദ്യ വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യനായി..

1924- കയ്യൂർ രക്തസാക്ഷിത്വ ദിനം – കയ്യൂർ സമര സേനാനികളായ 4 പേരെ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി…

1949-തുർക്കി, ഇസ്രയേലിനെ അംഗീകരിച്ചു..

1971- ചിലിയിൽ ബാങ്കുകളും ഖനികളും ദേശസാത്കരിച്ചു…

1974- ചൈനയുടെ ആദ്യ രാജാവ് ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരത്തിനു കാവൽ നിൽക്കുന്ന 8000 ടെറകോട്ടയിൽ നിർമിച്ച കളിമാൺ ശില്പങ്ങൾ കണ്ടെത്തി…

1989- പശ്ചിമ ബംഗാളിലെ സുന്ദർബൻ ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു..

1990- കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായി കണിക്കൊന്നയെ പ്രഖ്യാപിച്ച സർക്കാർ വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം നൽകി..

1998- യൂറോപ്പിലെ ഏറ്റവും നീളമുള്ള പാലം- വാസ്കോ ഡ ഗാമ റോഡ് പാലം, പോർചുഗലിലെ ലിസ്ബണിൽ തുറന്നു…

1999- ഡൗ ജോൺസ്‌ സൂചിക 10000 കടന്നു…

2004- തൊഴിലിടങ്ങളിൽ പുകവലി നിരോധിക്കുന്ന ആദ്യ രാജ്യമായി അയർലൻഡ് മാറി..

2004- വീരേന്ദ്ര സേവാഗിന്റെയും ഇന്ത്യയുടെയും പ്രഥമ ട്രിപ്പിൾ സെഞ്ചുറി പിറന്ന ദിവസം… പാക്കിസ്ഥാൻ ആയിരുന്നു എതിരാളി…

2004- അയർലണ്ടിൽ തൊഴിൽ സ്ഥലങ്ങളിൽ പുകവലി നിരോധിച്ചു..

2015- ആസ്ത്രേലിയ അഞ്ചാം തവണ ലോക ക്രിക്കറ്റ് കിരീടം ചൂടി. ഫൈനലിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ചു.. ശ്രീലങ്കയുടെ കുമാർ ധർമസേന കളിക്കാരനായും അമ്പയറായും ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഗ്രൗണ്ടിലെത്തുന്ന ഏക വ്യക്തിയായി..

2017.. ജി എസ് ടി ബിൽ ലോക്സഭ പാസാക്കി..

2017- BSF ന്റെ 51 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിത തനുശ്രി അസിസ്റ്റന്റ് കമ്മീഷണറായി നിയമിതയായി…

2017- ബ്രെക്സിറ്റിന് തുടക്കമിട്ടുള്ള കത്തു ബ്രിട്ടീഷ് പ്രധാനമന്ത്രി യൂറോപ്യൻ യൂണിയന് കൈമാറി…

2018- GSLV-F08 റോക്കറ്റിൽ G SAT – 6 A ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു…

ജനനം

1561 – സന്റാറിയോ സംക്ടോറിയസ് – തെർമോ മീറ്ററിന്റെ ഉപജഞാതാവ്….

1790- ജോൺ ടൈലർ – പത്താമത് യു എസ് പ്രസിഡണ്ട്..

1816- Tsultrim Gyatso- 10 മത് ദലൈലാമ..

1913- പാപ്പുക്കുട്ടി ഭാഗവതർ.. മലയാള നാടക സിനിമ അഭിനേതാവും പിന്നണി ഗായകനും. കേരള സൈഗാൾ എന്നും അറിയപ്പെടുന്നു..

1918- സാം വാൾട്ടൻ- വാൾമാർട്ട് സ്‌ഥാപകൻ..

1921- എം.എസ് . ബാബുരാജ് (മാർച്ച് 9 എന്നും പറയുന്നു) ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതി മധുരം മലയാളിക്ക് പകർന്ന സംഗീത സംവിധായകൻ…

1928- രമേശ് ഭണ്ഡാരി – മുൻ വിദേശകാര്യ സെക്രട്ടറി, മുൻ ഗവർണർ

1943- ജോൺ മേജർ – മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി..

1976- ജനിഫർ കപ്രിയാറ്റി…മുൻ അമേരിക്കൻ ടെന്നിസ് താരം…

1989- ജി എൻ. ഗോപാൽ- കേരളത്തിൽ നിന്നുള്ള ആദ്യ ചെസ് ഗ്രാൻഡ് മാസ്റ്റർ…

ചരമം

1552- ഗുരു അംഗദ് ദേവ്.. രണ്ടാമത് സിഖ് ഗുരു . ഗുരുമുഖി ലിപി സൃഷ്ടിച്ചു.

1792- ഗുസ്താവ് മൂന്നാമൻ രാജാവ് – 13 ദിവസം മുമ്പ് അക്രമികളുടെ വെടിയേറ്റ സ്വീഡിഷ് രാജാവ്..

1855- ഹെൻറി ദ്രൂയി – സ്വിസ് ഭരണഘടന ശില്പികളിൽ ഒരാൾ…

1912- റോബർട്ട് സ്കോട്ട് – ബ്രിട്ടിഷ് പര്യവേക്ഷകൻ. അന്റാർട്ടിക്കയിൽ വെച്ചു ഹൈപോത്തെർമിയ മൂലം അന്തരിച്ചു..

1990.. അടൂർ ഭാസി – കെ. ഭാസ്കരൻ നായർ എന്നായിരുന്നു ശരിയായ പേര് .. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട്. ഹാസ്യ സാഹിത്യകാരൻ ഇ.വി.കൃഷ്ണപ്പിള്ളയുടെയും സി.വി.രാമൻപിള്ള യുടെ പുത്രി മഹേശ്വരി യുടെയും പുത്രൻ..

(സംശോധകൻ – കോശി ജോൺ, എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: