കെട്ടിട ഉദ്ഘാടനവും, വാർഷികവും നാളെ

പ്രസിദ്ധികരണത്തിന്. മട്ടന്നൂർ: എളമ്പാറ എൽ പി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനവും 110 – ആ വാർഷികവും 2020 മാർച്ച് 1ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ബഹു: വ്യവസായ വകുപ്പ് മന്ത്രി ശ്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനോത്തോടനുബന്ധിച്ച് വിദ്യാർത്ഥികളും പി ടി എ അംഗങ്ങളും നാട്ടുകാരും ചേർന്ന് വിളംബര ഘോഷ യാത്ര നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ,ടി രുധീഷ്, ആർ.കെ വിനോദ് കുമാർ, എൻ സി സുമോദ്, കെ കെ പ്രമോദ്, ആർ കെ കാർത്തികേയൻ, പി എ ശറഫുദ്ദീൻ, മൃദുല കുമാരി തുടങ്ങിയവർ നേതൃത്ത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: