മുസ്‌ലിം ലീഗ് മണ്ഡലം സമ്മേളനം തുടങ്ങി

തലശ്ശേരി: മുസ്‌ലിംലീഗ് തലശ്ശേരി നിയോജകമണ്ഡലം സമ്മേളനം തലശ്ശേരിയിൽ തുടങ്ങി. എ.കെ.അബൂട്ടി ഹാജി പതാക ഉയർത്തി. വനിതാസമ്മേളനം കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.ഷബീന ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്‌മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. ബഷീർ ചെറിയാണ്ടി അധ്യക്ഷനായി. ബഷീർ വെള്ളിക്കോത്ത്, അഡ്വ. അബ്ദുൾ കരീം ചേലേരി, അഡ്വ. കെ.എ.ലത്തീഫ്, ഷാനിദ് മേക്കുന്ന്, റഹ്ദാദ് മൂഴിക്കര എന്നിവർ സംസാരിച്ചു.