വാഹന ഗതാഗതം നിരോധിച്ചു

ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ കൂത്തുപറമ്പ് കിണവക്കല്‍- ചമ്പാട്- അഞ്ചരക്കണ്ടി റോഡില്‍ കൂടിയുള്ള വാഹന ഗതാഗതം ശനിയാഴ്ച (ജനുവരി 30) മുതല്‍ ഫെബ്രുവരി ഏഴ് വരെ നിരോധിച്ചതായി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വെള്ളപ്പന്തലില്‍ നിന്നു വണ്ണാന്റെ മൊട്ട വരെ പോകുന്ന വാഹനങ്ങള്‍ പാച്ചപ്പൊയ്ക-മമ്പറം വഴിയും തിരിച്ച് അഞ്ചരക്കണ്ടി-കല്ലായി റോഡ് വഴി വേങ്ങാട് കിണവക്കല്‍ ഭാഗത്തേക്കും വരേണ്ടതാണ്.

റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ചിത്തിക്കര- പാത്തിക്കല്‍ റോഡില്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ വാഹന ഗതാഗതം നിരോധിച്ചതായി അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ക്ക് പൊയിലൂര്‍ മഠപ്പുര- ചെറുപറമ്പ്, കല്ലുവളപ്പ്-പാത്തിക്കല്‍ റോഡുകളും അനുയോജ്യമായ മറ്റ് റോഡുകളും ഉപയോഗിക്കാവുന്നതാണെന്ന് തലശ്ശേരി പൊതുമര.മത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: