കണ്ണൂര്‍ ഡെന്റല്‍ കോളജ് പ്രവേശനവുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി

0

കണ്ണൂർ: കണ്ണൂര്‍ ഡെന്റല്‍ കോളജിന്റെ അഫിലിയേഷന്‍ എടുത്തുകളഞ്ഞ ആരോഗ്യ സര്‍വകലാശാല നടപടി റദ്ദാക്കി സുപ്രീം കോടതി. അഫിലിയേഷന്‍ റദ്ദാക്കിയതു മൂലം 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനം തടസ്സപ്പെട്ടിരുന്നു. ഇതിനെതിരെ കോളജ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അഫിലിയേഷന്‍ റദ്ദാക്കിയ നടപടി ശരിവെക്കുകയായിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

ഈ അധ്യയന വര്‍ഷവും 100 സീറ്റുകളിലേക്കുള്ള പ്രവേശനവുമായി മുന്നോട്ട് പോകാന്‍ ജസ്റ്റിസ് എല്‍. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. 2006 ലാണ് കണ്ണൂര്‍ ഡെന്റല്‍ കോളജിനു അംഗീകാരം ലഭിച്ചത്. കോളജില്‍ നടത്തിയ പരിശോധനയില്‍ അതൃപ്‌തി അറിയിച്ചാണ് കോളജിന്റെ അഫിലിയേഷന്‍ ആരോഗ്യ സര്‍വകലാശാല എടുത്തു കളഞ്ഞത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading