ലോട്ടറി തട്ടിപ്പ് ; യുവാവ് പിടിയിൽ

മയ്യിൽ :- ലോട്ടറി ടിക്കറ്റിലെ നമ്പർ മാറ്റി പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ.

ചേണിച്ചേരിയിലെ മീത്തലെപുരയിൽ എൻ.പി.നിജിലേഷി(31)നെയാണ് മയ്യിൽ പോലീസ് പിടൂകൂടിയത്.

മയ്യിലിലെ ലോട്ടറിസ്റ്റാളിലെത്തി അക്ഷയഭാഗ്യക്കുറിയിലെ 3 എന്ന അക്കം 8 എന്നാക്കി മാറ്റി പണം തട്ടാൻ ശ്രമിക്കവേയാണ് സംശയംതോന്നി പോലീസിന് വിവരമറിയിച്ചത്.

ഉടൻ പോലീസെത്തി നിജിലേഷിനെ പിടികൂടുകയായിരുന്നു.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: