24 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി യുവാവ് പിടിയിൽ

ആലക്കോട്: ആലക്കോട് എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ കെ.ജി .മുരളീദാസും സംഘവും രഹസ്യവിവരത്തെ തുടർന്ന് അഞ്ച് ദിവസമായി നിരീക്ഷിച്ചു വരവെ മണക്കടവ് – ഉരുവങ്കരിയിൽ നടത്തിയ റെയിഡിൽ രണ്ട് കെയ്സ് പുതുച്ചേരി മദ്യം പിടികൂടി കേസ്സെടുത്തു .ഉദയഗിരി അംശം അരങ്ങംദേശത്ത് ഉരുവങ്കരി താമസം കല്ലുപറമ്പിൽ ജോൺ മകൻ അജയ് ജോൺ (38) ആണ് ഇന്ന് (27 – 1 – 2021 ന് ) വൈകിട്ട് മൂന്നു മണിയോടെ എക്സൈസ് റെയിഡിൽ പിടിയിലായത് .പുതുച്ചേരി സ്റ്റേറ്റിൽ മാത്രം വിൽപ്പനാനുമതിയുള്ള വിദേശ മദ്യം മാഹിയിൽ നിന്നും വൻതോതിൽ കടത്തികൊണ്ടു വന്ന് കിഴക്കൻ മലയോര ഗ്രാമങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നയാളാണ് പ്രതിയെന്ന് അന്വേഷണത്തിൽ വെളിവായിട്ടുണ്ട് .750 ml വീതം കൊള്ളുന്ന 24 കുപ്പി മദ്യമാണ് പ്രതിയുടെ വീട് റെയിഡ് ചെയ്ത് എക്സൈസ് സംഘം കണ്ടെടുത്തത് .അറസ്റ്റിലായ പ്രതിയെ നാളെ തളിപ്പറമ്പ കോടതിയിൽ ഹാജരാക്കും .സിവിൽ എക്സൈസ് ഓഫീസർമാരായ പി. ഷിബു ,ശ്രീജിത്ത് വി ,റനിൽ കൃഷ്ണൻ .പി .പി ,വനിതാ സി.ഇ.ഒ. മുനീറ.എം എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: