ദയാഹര്‍ജി തള്ളിയതിനെതിരെ മുകേഷ് സിംഗിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്

നിര്‍ഭയ കൂട്ടബലാത്സംഗ – കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിലൊരാളായ മുകേഷ് സിംഗ്, രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എ എസ് ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുക. അതേസമയം വധശിക്ഷയ്കക്ക് വിധിക്കപ്പെട്ട മറ്റൊരു പ്രതി അക്ഷയ് താക്കൂര്‍ ഇന്നലെ വൈകീട്ട് തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നു. മറ്റ് രണ്ട് പ്രതികളായ വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരുടെ തിരുത്തല്‍ഹര്‍ജികള്‍ നേരത്തെ കോടതി തള്ളിയിരുന്നു. അതേസമയം ജയിലില്‍ ലൈംഗികപീഡനത്തിന് ഇരയായതായി പ്രതി മുകേഷ് സിംഗ് ഇന്നലെ പരാതി നല്‍കി. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തിഹാര്‍ ജയിലില്‍ നാല് പ്രതികളേയും തൂക്കിലേറ്റാനാണ് ഡല്‍ഹി കോടതി മരണ വാറണ്ട്പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികള്‍ ഓരോ കാരണമുണ്ടാക്കി വധശിക്ഷ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. മുകേഷ് ദയാഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് ജനുവരി 22ന് നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ ഫെബ്രുവരി ഒന്നിലേയ്ക്ക് മാറ്റിവച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: