മുബാറക് ഹോട്ടലിലെ ഭണ്ഡാരം, ബ്രഹ്മകലശ മഹോത്സവത്തിന് മതസൗഹാർദത്തിന്റെ കരുതൽ

കാങ്കോൽ:കാങ്കോൽ കുണ്ടയംകൊവ്വലിലെ മുബാറക് ഹോട്ടൽ ഉടമ ഷംസുദ്ദീനാണ് ബ്രഹ്മകലശ മഹോത്സവത്തിന് പണം സ്വരൂപിക്കാൻ തന്നെ ഹോട്ടലിൽ സ്വന്തമായി ഭണ്ഡാരം വെച്ച് മതസൗഹാർദ്ദത്തിന് പുതുസന്ദേശം രചിച്ചത്. കാങ്കോൽ ശിവ ക്ഷേത്രത്തിൽ വർഷങ്ങൾക്കുശേഷം ഈ മാർച്ചിലാണ് ബ്രഹ്മകലശ മഹോത്സവം നടക്കുന്നത്. കലശം തീരുമാനിച്ചത് അറിഞ്ഞ ഉടൻ തന്നെ ആരുടെയും പ്രേരണയില്ലാതെ തന്നെ ഷംസുദ്ദീൻ ഹോട്ടലിൽ ഭണ്ഡാരം വയ്ക്കുകയായിരുന്നു. തന്റെ വരുമാനത്തിൽ ഒരു ഭാഗം നിത്യവും ഈ ഭണ്ഡാരം നിക്ഷേപിക്കുകയാണ് ഇദ്ദേഹം ചെയ്തത്. കണ്ണൂർ കക്കാട് പള്ളിപ്പുറം സ്വദേശിയായ ഷംസുദ്ദീൻ വർഷങ്ങളായി കുണ്ടയംകൊവ്വലിൽ ഹോട്ടൽ വ്യാപാരം നടത്തി വരികയാണ്. ഭാര്യ സീനത്തും മക്കളായ ഷംസീന, സുഫേന എന്നിവരും പിന്തുണയുമായി ഷംസുദ്ദീന്റെ കൂടെത്തന്നെയുണ്ട്. കഴിഞ്ഞദിവസം ഹോട്ടലിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ക്ഷേത്രം ഭാരവാഹികൾക്ക് തന്റെ ഭണ്ഡാരം അദ്ദേഹം കൈമാറി. ക്ഷേത്രം ട്രസ്റ്റി ചെയർമാൻ പി വി ഗോപി, പി വി രാഘവൻ,പി പി സുരേഷ്, നിത്യാനന്ദ കമ്മത്ത്, ടി കെ പത്മനാഭൻ, ടി വി ബാബു എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: