ഗാനമേളയ്ക്കിടെ സംഘർഷം എസ്.ഐ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്

കണ്ണൂർ: അലവിൽ മുത്തുമാരിയമ്മൻ കോവിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ഗാനമേളയ്ക്കിടെ സംഘർഷം വളപട്ടണം എസ്.ഐ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് അലവിൽ മുത്തുമാരിയമ്മൻ കോവിലിൽ ഗാനമേളയ്ക്കിടെ സംഘർഷം ഉണ്ടായത്, സംഘർഷം രൂക്ഷമായതോടെ വളപട്ടണം എസ്.ഐ ലതീഷും സംഘവും ഇടപെടുകയും അതോടൊപ്പം ചിലർ പോലീസിന് നേരെ തിരിയുകയുമായിരുന്നു, എസ്.ഐ ലതീഷ്, സിവിൽ പോലീസ് ഓഫീസർ ചന്ദ്രകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ മുപ്പത് പേർക്കെതിരെ കേസെടുത്തു രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തു. അഴീക്കോട് കല്ലടത്തോട് കോളനിയിലെ രണ്ട് പേരെയാണ് കസ്റ്റഡിയിൽ എടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: