കണ്ണൂർ പുതിയ തെരുവിലെ ബിജെപി ഓഫീസിന് പെട്രൊൾ ബൊംബ്‌ എറിഞ്ഞ കേസിൽ രണ്ടു പേർ അറസ്റ്റിൽ

വളപട്ടണം: പുതിയ തെരുവിലെ ബി.ജെ.പി.ഓഫിസിന് നേരെ പെട്രൊൾബോംബ് എറിഞ്ഞ് ഓഫീസ് അഗ്നിക്കിരയാകുകയും വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്ക്കന് പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. സി.പി.എം പ്രവർത്തകനായ പുതിയ തെരു പട്ടുവത്തെരുവിലെ അജയ് (31) ചിറക്കൽ സ്വദേശി അരുൺ എന്നിവരെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം നാലാം തിയ്യതി പുലർച്ചെ ഒരു മണിയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം.ധനരാജ് തിയ്യേറ്ററിന് സമീപത്തെ ബി.ജെപി പഞ്ചായത്ത് കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമം ഉണ്ടായത്.

പെടൊൾബോംബ് ഏറിൽ ഓഫീസിന് തീപ്പിടിക്കുകയും വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന മൂപ്പൻപാറ സ്വദേശി സുരേശന് (53) ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു. പെട്രൊൾ ബോംബ് എറിയുന്നതിനിടെ അജയ് യുടെ ഇരുകാലുകൾക്കും സാരമായി പൊള്ളലേറ്റിരുന്നു.എന്നാൽ ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ പൊള്ളലേറ്റതാണെന്ന് പറഞ്ഞ് ആശുപത്രിയിൽ പ്രാഥമിക ചിക്സ്ത തേടുക മാത്രമാണ് ഇയാൾ ചെയ്തത്. അജയ്ക്ക് പൊള്ളലേറ്റ വിവരമറിഞ്ഞ പോലീസ് രഹസ്യമായി ഇയാളെ നിരീക്ഷിച്ച് വരികയും സംശയം തോന്നിയ ഒന്നര ലക്ഷത്തോളം ഫോൺ കോളുകൾ നിരീക്ഷിച്ച് വളരെ തന്ത്രപരമായാണ് വളപട്ടണം വളപട്ടണം സി.ഐ കൃഷ്ണൻ, എസ്.ഐ ലതീഷ്, എ.എസ്.ഐ കുഞ്ഞിരാമൻ, മനേഷ്, ജിജു, അശോകൻ, ഗിരീഷ്, എന്നിവർ ചേർന്ന് ഇന്നലെ രാത്രിയോടെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവരുടെ കൂട്ടുപ്രതികളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്, ഉടൻ പിടിയിലാക്കും എന്ന് സൂചന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: