പയ്യന്നൂർ ബ്രദേഴ്സ് ക്ലബിന്‍റെ നേതൃത്വത്തിൽ പയ്യന്നൂരിൽ സംഘടിപ്പിച്ച ക്യാപ്റ്റൻരാജു ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി പുള്ളാഞ്ചി തെരഞ്ഞെടുക്കപ്പെട്ടു

ബ്രദേഴ്സ് ക്ലബിന്‍റെ നേതൃത്വത്തിൽ പയ്യന്നൂരിൽ സംഘടിപ്പിച്ച ക്യാപ്റ്റൻരാജു ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട പുള്ളാഞ്ചിയുടെ അണിയറ പ്രവർത്തകർ ചലചിത്രസംവിധായകൻ കെ.മധുവിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു. മികച്ച നടൻ വിനോദ് കോവൂർ, നടി മിൽന ടി.ആന്‍റണി ക്യാപ്റ്റൻ രാജു ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ മികച്ച ചിത്രം പുള്ളാഞ്ചി,
നടൻ വിനോദ് കോവൂർ പയ്യന്നൂർ: ബ്രദേഴ്സ് ക്ലബിന്‍റെ നേതൃത്വത്തിൽ പയ്യന്നൂരിൽ സംഘടിപ്പിച്ച ക്യാപ്റ്റൻരാജു ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി പുള്ളാഞ്ചി തെരഞ്ഞെടുക്കപ്പെട്ടു. യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന പോസിബിൾ മീഡിയ ആൻഡ് ഇവന്‍റ്സ് സ്പോൺസർ ചെയ്ത 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.കുഞ്ഞാപ്പിയാണു മികച്ച രണ്ടാമത്തെ ചിത്രം. 5,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ആകസ്മികം എന്ന ഷോർട്ട് ഫിലിം‌മിലെ അഭിനയത്തിനു സിനിമാ-സീരിയൽ താരം വിനോദ് കോവൂർ മികച്ച നടനുള്ള അവാർഡിന് അർഹനായി. നായിക എന്ന ചിത്രത്തിലെ അഭിനയത്തിന് മിൽന ടി. ആന്‍റണി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. പുള്ളാഞ്ചിയുടെ തിരക്കഥാകൃത്ത് ഗിരീഷ് മക്രേരിയണു മികച്ച തിരക്കഥാകൃത്ത്. മികച്ച ക്യാമറാമാനായി രാജീവ് വിജയ് (ഹോൺബിൽ), മികച്ച എഡിറ്ററായി ജിജോ വർഗീസ് (തൗബ), മികച്ച സംവിധായകനായി എം. നൗഷാദ് (സാവന്നയിലെ മഴപ്പച്ചകൾ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സ്പെഷൽ ജൂറി അവാർഡ് (നടൻ) പപ്പൻ കാന്പ്രത്ത്, സി.കെ സുധീർ, സ്പെഷൽ ജൂറി അവാർഡ് (തിരക്കഥാകൃത്ത്), സന്തോഷ് കേളോത്ത്, സ്പെഷൽ ജൂറി അവാർഡ് (ബാലതാരം) വൈഗ നിധിൻ, സ്പെഷൽ ജൂറി അവാർഡ് (ഷോർട്ട് ഫിലിം) തൗബ. ജനപ്രിയ ചിത്രമായി പല്ലൊട്ടി തെരഞ്ഞെടുക്കപ്പെട്ടു.
പ്രശസ്ത ചലചിത്ര സംവിധായകൻ കെ. മധു വിജയികൾക്കുള്ള പുരസ്കാരങ്ങളും പ്രശസ്തി പത്രവും സമ്മാനിച്ചു. ചലചിത്ര സംവിധായകനും ജൂറി ചെയർമാനുമായ മോഹൻ കുപ്ലേരിയാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. ക്ലബ് പ്രസിഡന്‍റ് കെ. ഷാജി അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്‌ടർ ഗിരീഷ് കുന്നുമ്മൽ ആമുഖ പ്രഭാഷണം നടത്തി. കെ.മധുവിനുള്ള ഉപഹാരം കെ.ഷാജി, പി.ടി. പ്രദീഷ് എന്നിവരും മോഹൻ കുപ്ലേരിക്കുള്ള ഉപഹാരം കെ.പി.സതീഷ്കുമാർ, എം.പ്രജിത്ത് എന്നിവരും കൈമാറി. മിമിക്രി താരം പ്രജിത്ത് കുഞ്ഞിമംഗലം, ഡോ. ജിനേഷ് കുമാർ എരമം, സിപിഎം ഏരിയാ സെക്രട്ടറി കെ.പി. മധു, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ. ജയരാജ്, ക്യാപ്റ്റൻ രാജുവിന്‍റെ പയ്യന്നൂരിലെ സുഹൃത്ത് കെ.ടി. സത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജനറൽ കൺവീനർ പി.ടി. പ്രദീഷ് സ്വാഗതവും ട്രഷറർ എം. പ്രജിത്ത് നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: