കണ്ണൂർ അറിയിപ്പുകൾ (29/1/2019)

എം.പി ഫണ്ട് അവലോകന യോഗം

മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രാദേശിക വികസനനിധിയിൽനിന്ന് ജില്ലയിൽ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യാനുള്ള യോഗം ജനുവരി 31ന് ഉച്ച 12ന് ജില്ലാ കലക്ടറുടെ ചേംബറിൽ ചേരും.

 

മദ്രസാധ്യാപക ക്ഷേമനിധി: യോഗം ഇന്ന് (ജനുവരി 29)

കേരള മദ്രസാധ്യാപക ക്ഷേമനിധിയുടെ സംസ്ഥാനതല അംഗത്വകാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുസ്‌ലിം മതസംഘടനാ ഭാരവാഹികളുടെ യോഗം നാളെ(ജനുവരി 29) 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം.പി അബ്ദുൽ ഗഫൂർ അറിയിച്ചു.

 

സർട്ടിഫിക്കറ്റ് ഇൻ യോഗ കോഴ്‌സ്

എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.  ആറുമാസത്തെ കോഴ്‌സാണ്.  ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.    18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി.  കോഴ്‌സുകളുടെ വിശദാംശങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് സ്റ്റഡി സെന്ററിൽ നിന്നും 200 രൂപക്കും തപാൽ മുഖേന ആവശ്യപ്പെടുന്നവർക്ക് 250 രൂപക്കും ലഭിക്കും.  വിശദ വിവരങ്ങൾ യോഗ ആന്റ് അക്യുകെയർ ഇൻസ്റ്റിറ്റ്യൂട്ട് പോട്രഡീഷണൽ ഹീലിംഗ് ആന്റ് റിസർച്ച്, മുനിസിപ്പൽ ഓഫീസിന് മുൻവശം, മെയിൻ റോഡ്, മാഹി 673310 എന്ന വിലാസത്തിൽ ലഭിക്കും.  ഫോൺ: 8714449000, 7012542049. 

 

വിവരങ്ങൾ  സമർപ്പിക്കണം

മലബാർ ദേവസ്വം ബോർഡ് നടപ്പിലാക്കുന്ന ക്ഷേത്രജീവനക്കാരുടെ ആരോഗ്യ-അപകട ഇൻഷൂറൻസ് പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്നതിന് കാസർകോട് ഡിവിഷനു കീഴിലുള്ള ക്ഷേത്രജീവനക്കാരുടെ പേര് വിവരങ്ങൾ ഇനിയും സമർപ്പിക്കാൻ ബാക്കിയുള്ള മുഴുവൻ ക്ഷേത്ര ഭരണാധികാരികളും വിവരങ്ങൾ നിശ്ചിത മാതൃകയിൽ മലബാർ ദേവസ്വം ബോർഡ് കാസർകോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ജനുവരി 31 നകം സമർപ്പിക്കണം.

 

ഗേറ്റ്മാൻ കരാർ നിയമനം

റെയിൽവെ മൈസൂരു ഡിവിഷനിൽ ഗേറ്റ്മാൻ കരാർ നിയമനത്തിന് 55 വയസിൽ താഴെ പ്രായമുള്ള എസ് എസ് എൽ സി പാസായ വിമുക്ത ഭടൻമാർക്കായി ഫെബ്രുവരി 20 ന് വാക്ക് ഇൻ ഇന്റർവ്യൂ മൈസൂരുവിൽ നടക്കും.  ഐ ടി ഐ അഭിലഷണീയ യോഗ്യതയാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 11.  

 

ഇ ടെൻഡർ ക്ഷണിച്ചു

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കണ്ണൂർ വനംവകുപ്പിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികൾക്ക് പരിചയസമ്പന്നരായ നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും ഓൺലൈൻ ദർഘാസുകൾ ക്ഷണിച്ചു.  ദർഘാസ് പ്രമാണങ്ങളും ഷെഡ്യൂളുകളും www.etenders.keala.gov.in ൽ ലഭിക്കും. 

 

മരം ലേലം

കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ചിലെ തോലമ്പ്ര സെക്ഷനിൽ കൊമ്മേരി എൽ പി സ്‌കൂൾ റോഡ് സൈഡ്, കുഞ്ഞുംവീട് കോളനി ഭാഗം, കൊമ്മേരി ഗ്രാമദീപം സ്റ്റോർ & വായനശാല തുടങ്ങിയ സ്ഥങ്ങളിലുള്ള മഹാഗണി, കുന്നി, കടമ്പ എന്നീ മരങ്ങൾ മുറിച്ച് നീക്കുന്നതിനുള്ള ദർഘാസ്/ലേലം ഫെബ്രുവരി 19 ന് വൈകിട്ട് മൂന്ന് മണിക്ക് എടയാറിലുള്ള കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ നടത്തും.  ഫോൺ: 0497 2704808, 0490 2302015.

 

കുടിശ്ശിക അടക്കൽ: സമയപരിധി നീട്ടി

കേരള ഴേമാട്ടോർ തൊഴിലാളി ക്ഷേമനിധി വിഹിതം ഒടുക്കുന്നതിൽ വീഴ്ച വരുത്തിയ ഒരു തവണയെങ്കിലും തൊഴിലാളി വിഹിതം അടച്ച് അംഗമായി രജിസ്റ്റർ ചെയ്ത സജീവ തൊഴിലാളികൾക്ക് എല്ലാത്തരം കുടിശ്ശികകളും ഒമ്പത് ശതമാനം പലിശ ഉൾപ്പെടെ ഒടുക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി. 

 

പ്രതിമാസ മാതൃകാ പരീക്ഷ

മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കുവേണ്ടി കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എല്ലാ മാസവും മാതൃകാ പരീക്ഷ നടത്തുന്നു.  യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് മാതൃകാ പരീക്ഷയും ബോധവൽക്കരണ ക്ലാസും ഫെബ്രുവരി ഒന്നിന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തുന്നു.  അപേക്ഷ  സമർപ്പിച്ചിട്ടുള്ള ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: