കലാകാരൻമാരായ വിദ്യാർഥികൾക്ക് ധനസഹായം

കലകളിൽ ശോഭിക്കുന്ന നിർധന വിദ്യാർഥികൾക്കുള്ള 2018-19 വർഷത്തെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2018-19 വർഷം കഥകളി, ഓട്ടൻതുള്ളൽ, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നീ ഇനങ്ങളിൽ മാത്രം സ്‌കൂൾ കലോത്സവത്തിൽ സബ് ജില്ലാതലത്തിൽ മത്സരിക്കുകയും ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടുകയും ചെയ്തവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 75,000 രൂപയിൽ താഴെയായിരിക്കണം. 10,000 രൂപയാണ് ധനസഹായം. നിശ്ചിത അപേക്ഷാ ഫോമിലുള്ള അപേക്ഷകൾ ജനുവരി 30 നകം കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൽ എത്തിക്കണം. വരുമാന സർട്ടിഫിക്കറ്റ്, ജില്ലാ തലത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ കൂടി അപേക്ഷാ ഫോമിന്റെ കൂടെ സമർപ്പിക്കണം. മാതൃകാഫോറം http://www.ddekannur.in ൽ ലഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: