പിഹണ്ട് റെയ്ഡ് : ഫോണുകൾ പോലീസ് പിടിച്ചെടുത്തു

പയ്യന്നൂർ : സംസ്ഥാന വ്യാപകമായി നടക്കുന്ന പി ഹണ്ട് റെ യ്ഡിൽ പയ്യന്നൂരിൽ നിന്നും രണ്ടു ഫോണുകളുംപെരിങ്ങോത്ത് ഒരുഫോണും പോലീസ് പിടിച്ചെടുത്തു . പയ്യന്നൂർ തായിനേരിയിലെ പത്തൊൻപതുകാരായരണ്ടുപേരിൽ നിന്നും പെരിങ്ങോം ഞെക്ലിയിലെ ഇരുപതുകാരനിൽ നിന്നുമാണ് ഫോണുകൾ പിടികൂടിയത് . ഫോണുകൾ കോടതിയുടെ അനുമതിയോടെ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുകയും ഇത്തരം രംഗങ്ങൾമറ്റാർക്കെങ്കിലും കൈമാറുകയോ ദുരുപയോഗം ചെയ്തതായോ തെളിഞ്ഞാൽ ഫോണിന്റെ ഉടമകളെ പോലീസ്പോൿസോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിക്കും . മയ്യിൽ : ഓപ്പറേഷൻ പി ഹണ്ടിന്റെഭാഗമായി പോലീസ് നടത്തിയ റെയ്ഡിൽ മയ്യിലും പയ്യാവൂരിലുമായി മൂന്നു പേർ പിടിയിലായി . മയ്യിലിൽ നാറാത്ത്മാതോടം സ്വദേശികളായ രണ്ടു പേരും പയ്യാവൂരിൽ ചന്ദനക്കാംപാറ സ്വദേശി യുമാണ് പിടിയിലായത് . കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരേയാണ് ഓപ്പറേഷൻ പി ഹണ്ടെന്ന പേരിൽ പോലീസ് റെയ്ഡ് നടത്തിയത് . പിടിയിലായവരുടെ ഫോണുകൾ സ്റ്റഡിയിലെടുത്ത് പോലീസ് സംഘം ഫോറൻസിക് ലാബിന് കൈമാറി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: