മുഴപ്പിലങ്ങാട് ജാറത്തിനുള്ളില്‍ തീയിട്ട സംഭവം:പ്രതിയെ അറസ്റ്റു ചെയ്തു.

കണ്ണൂർ: മുഴപ്പിലങ്ങാട് കൂടക്കടവ് സീതിന്റെ പള്ളി വളപ്പിലെ ജാറത്തിനുള്ളില്‍ തീയിട്ട സംഭവത്തിലെ പ്രതിയെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണവം ചെറുവാഞ്ചേരി നേട്ടംകുന്നുമ്മൽ ഹൗസിൽ കണ്ണന്റെ മകൻ ബാബുട്ടി എന്ന ബാബു (40) ആണ് പിടിയിലായത്. ആഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം. ദേശീയ പാതയില്‍ ധര്‍മ്മടം മൊയ്തുപാലത്തിനടുത്തുള്ള മുഴപ്പിലങ്ങാട് കൂടക്കടവ് സീതിന്റെ പള്ളി വളപ്പിലെ ജാറത്തിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ തീപിടിച്ച സംഭവത്തിൽ സംഭവദിവസം തന്നെ കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോടതി നിർദേശപ്രകാരം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് മേൽനോട്ടത്തിൽ കുതിരവട്ടത്ത് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതിയെ കൂത്തുപറമ്പ് കോടതിയിൽ വെച്ചാണ് വെള്ളിയാഴ്ച എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: