പിഞ്ചു കുഞ്ഞിന്റെ മരണം; റെയിൽവേ നടപടികൾ സുതാര്യമാവണം: MTPF

കഴിഞ്ഞ ദിവസം ഹൃദ്രോഗിയായ കുഞ്ഞിനെ കൊണ്ട് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാവേലി എക്‌സ്‌പ്രസിൽ പോകവെ ടിക്കറ്റ് പരിശോധകർ സീറ്റ് നൽകാത്തതിനെ തുടർന്ന് മാതാപിതാക്കൾ പല പല ബോഗികളിൽ കയറിയിറങ്ങിയും അത്യാവശ്യ ചികിത്സ സൗകര്യം ലഭിക്കാത്തതിനെ തുടർന്നും ഒടുവിൽ കുഞ്ഞു മരണപ്പെട്ടത് വളരെയാധികം വേദനാജനകവും ഞെട്ടലുളവാക്കുന്ന ഒന്നാണെന്നും ഇത്തരം വിഷയങ്ങളിൽ റെയിൽവേ നിയമങ്ങൾക്കുമപ്പുറം മാനുഷിക പരിഗണന വെച്ചുള്ള സഹായങ്ങൾ ചെയ്തു കൊടുക്കാൻ നിയമം കൂടുതൽ സുതാര്യവും എളുപ്പമുള്ളതും ആക്കണമെന്ന് മലബാർ ട്രെയിൻ പാസ്സഞ്ചേഴ്‌സ് ഫോറം. ഇനി ഇത്തരത്തിൽ ഒരു ദാരുണ സംഭവം നടക്കാതിരിക്കാൻ ഗൗരവതരമായ ഇടപെടൽ വേണമെന്നും ഈ സംഭവത്തിൽ മാനുഷിക മൂല്യങ്ങൾ പരിഗണിച്ചു ടിക്കറ്റ് പരിശോധകർക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് അർഹമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എം.ടി.പി.എഫ് ചെയർമാൻ അബ്ദുൽ കരീം എം പി, കൺവീനർ ഫൈസൽ ചെള്ളത്ത്, വൈസ് ചെയർമാൻ പി കെ സി ഫൈസൽ, മുഹമ്മദ് ലുക്മാൻ, പ്രസിൻ കണ്ണൂർ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: