വർഗ്ഗീയ ധ്രുവീകരണ ശ്രമങ്ങളെ തടയണം: പാനൂർ മണ്ഡലം വിസ്ഡം സമ്മേളനം

പാനൂർ : വിസ്ഡം യൂത്ത് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ ഹദീഥ് സെമിനാറിന്റെ പാനൂർ മണ്ഡലം പ്രചരണ സമ്മേളനം പാനൂർ UP സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടന്നു. ഹിന്ദുത്വ വർഗീയ വാദികളുടെ പ്രചാരണങ്ങൾ ഹൈന്ദവ സമൂഹത്തോട് ചേർത്തുവെക്കാനുള്ള ശ്രമങ്ങളും ഐഎസ് ഭീകരവാദികളുടെ നിലപാടുകളെ മുസ്ലിം സമൂഹത്തോടു ചേർത്തുവെക്കാനുള്ള ശ്രമങ്ങളും മതേതര സമൂഹം തള്ളികളയണമെന്ന് പാനൂരിൽ സംഘടിപ്പിച്ച വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രചാരണ സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. രാജ്യം നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ ഭീഷണികൾ ചർച്ചാവിഷയമാക്കുന്നതിന് പകരം വർഗ്ഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തിലെത്താനുള്ള വിഷലിപ്തമായ ശ്രമങ്ങളെ മതവിശ്വാസികൾ ഒന്നിച്ചു നേരിടണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

പ്രവാചകചര്യയെ നിഷേധിക്കുന്ന പ്രവണതകളും ,മതജീവിതത്തിന് ഇന്ത്യയിൽ നിന്ന് പലായനം ചെയ്യണമെന്നതു പോലെയുള്ള അതിവാദങ്ങളും ശരിയായ മതപഠനത്തിലൂടെ ആശയപരമായി തകർക്കാൻ കഴിയുമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.

ഇസ്ലാമിന്റെ പൂർത്തീകരണത്തിന് വിശുദ്ധ ക്വുർആനിനോടൊപ്പം പ്രവാചകചര്യയും അനിവാര്യമാണെന്ന് ക്വുർആൻ തന്നെ പഠിപ്പിക്കുന്നുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ പണ്ഡിതൻ മുജാഹിദ് ബാലുശ്ശേരി പറഞ്ഞു. ‘മുഹമ്മദ് നബി, മാതൃകയും അനുധാവനവും ‘എന്ന വിഷയത്തിൽ 2019 ജനുവരി 27ന് കടവത്തൂരിൽ വച്ച് ജില്ലാ ഹദീഥ് സെമിനാർ നടക്കും. ഇതോടനുബന്ധിച്ച് മണ്ഡലത്തിലെ കീഴ്ഘടകങ്ങളിൽ കുടുംബസന്ദർശനം, സന്ദേശ പ്രയാണം, ലഘുലേഖാ വിതരണം, അയൽക്കൂട്ടം. പൊതു പ്രഭാഷണം തുടങ്ങിയവ സംഘടിപ്പിക്കും. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ സിക്രട്ടറി ശബീർ കൈതേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് ഓർഗ നൈസേഷൻ മണ്ഡലം പ്രസിഡണ്ട് അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡൻസ് ജില്ലാ പ്രസിഡണ്ട് റാഷിദ് സ്വലാഹി സ്വാഗതം പറഞ്ഞു. മുജാഹിദ് ബാലുശ്ശേരി മുഖ്യ പ്രഭാഷണവും നടത്തി. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ കടവത്തൂർ മേഖലാ പ്രസിഡണ്ട് നദീർ പെരിങ്ങത്തൂർ നന്ദിയും പറഞ്ഞു.

വിസ്ഡം യൂത്ത് മേഖലാ സിക്രട്ടറി മുഹമ്മദ് എം ,ഇസ്മായിൽ കടവത്തൂർ, തെറാക്കണ്ടി അബ്ദുള്ള ,മുസ്തഫ അമ്പലക്കണ്ടി ,മൊയ്തു കുഞ്ഞിപ്പള്ളി, തെട്ടോളി അബ്ദുള്ള ,മുജാഹിദ് അബൂബക്കർ, നജീബ് എം, ഒ.വി.സിദ്ധീഖ്, സമീർ തലശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: