ഖുര്‍ആന്‍ കാമ്പയിന്‍ സ്വാഗതസംഘം രൂപീകരിച്ചു

കണ്ണൂര്‍: കേരള മദ്രസ്സ വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ‘ഖുര്‍ആനറിയാം പൊരുളറിയാം’ കാമ്പയിനോടനുബന്ധിച്ച് ജനുവരി 2 ന് കണ്ണൂര്‍ യൂണിറ്റി സെന്ററില്‍ വെച്ച് നടക്കുന്ന മേഖലാതല പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു.ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍ ഹാരിസ് ചെയര്‍മാനായും മജ്‌ലിസ് മേഖല മാനേജ്‌മെന്റ് പ്രസിഡന്റ് ഡോ.സലീം വൈസ് ചെയര്‍മാനായും മജ്‌ലിസ് അക്കാദമിക് കൗണ്‍സില്‍ മേഖല സെക്രട്ടറി അലി മന്‍സൂര്‍ ജനറല്‍ കണ്‍വീനറായും പ്രസിഡന്റ് ജഷീര്‍നെ അസി.കണ്‍വീനറായും തെരഞ്ഞെടുത്തു.

മറ്റു വകുപ്പ് ഭാരവാഹികള്‍: പ്രോഗ്രാം-:സി.പി.മുസ്തഫ(കണ്‍വീനര്‍) സഫൂറ നദീര്‍(അസി.കണ്‍വീനര്‍), സാമ്പത്തികം: നിസാര്‍(കണ്‍വീനര്‍), രജിസ്‌ട്രേഷന്‍:സാലിം(കണ്‍വീനര്‍) ഹംന(അസി.കണ്‍വീനര്‍), ഭക്ഷണം: അഹമ്മദ്(കണ്‍വീനര്‍) ബി.ഖാലിദ്(അസി.കണ്‍വീനര്‍), സമ്മാനം:സീനത്ത്(കണ്‍വീനര്‍) ഷംന(അസി.കണ്‍വീനര്‍), വളണ്ടിയര്‍:എ.എ അഷ്‌റഫ്‌(കണ്‍വീനര്‍) ശുഹൈബ്തിരുവട്ടൂര്‍(അസി.കണ്‍വീനര്‍), റിസപ്ഷന്‍:ഫാത്തിമ(കണ്‍വീനര്‍) ആഷിഫ(അസി.കണ്‍വീനര്‍), പബ്ലിക് റിലേഷന്‍: മഷൂദ്(കണ്‍വീനര്‍).

പരിപാടിയില്‍ ജമാഅത്തെ ഇസ് ലാമി ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍ ഹാരിസ് സാഹിബ് അദ്ധ്യക്ഷത വഹിച്ചു.മജ്‌ലിസ് മേഖല സെക്രട്ടറി അലിമന്‍സൂര്‍ സ്വാഗതവും പ്രസിഡന്റ് ജഷീര്‍ നന്ദിയും പറഞ്ഞു.ജനുവരി 2 ന് നടക്കുന്ന പരിപാടിയില്‍ കണ്ണൂര്‍,കാസര്‍കോഡ് ജില്ലകളിലെ നാല്‍പ്പതോളം മദ്രസ്സകള്‍ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: