പാനൂരിനടുത്ത് അണിയാരത്ത് ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്നും വാളുകളും ഇരുമ്പ് പൈപ്പും പിടികൂടി

പാനൂരിനടുത്ത് അണിയാരത്ത് ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്നും വാളുകളും ഇരുമ്പ് പൈപ്പും പിടികൂടി. കണ്ടെത്തിയത് 7 വടിവാളുകൾ

അണിയാരം പോസ്റ്റോഫീസിനു സമീപത്തെ കൊല്ലനാണ്ടി ശശിയുടെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്നാണ് ചൊക്ലി പോലീസ് നടത്തിയ റെയ്ഡിൽ 7 വാളുകളും ഒരു ഇരുമ്പ് പൈപ്പും പിടികൂടിയത്. തൈകുണ്ടിൽ കാവി മുണ്ടിൽ പൊതിഞ്ഞ നിലയിലായിരുന്നു വാളുകളും പൈപ്പും ഒളിപ്പിച്ചിരുന്നത്. ഇവിടെ യു ള്ള പൊളിഞ്ഞ് വീഴാറായ വീട്ടിനകത്ത് നിന്ന് രാത്രി മദ്യപരുടെ ശല്യം മുണ്ടാകുന്നതായും പരാതിയുണ്ടായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു റെയ്ഡ്. റെയ്ഡിന് ചൊക്ലി എസ്എച്ച് ഒ സജ്ഞയ് കുമാർ, എസ് ഐ ജയചന്ദ്രൻ ,എഎസ് ഐ അനിൽകുമാർ, സി പി ഒ സി പ്രസാദ് എന്നിവരടങ്ങിയ സംഘം നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: