കളിയാട്ട മഹോത്സവങ്ങൾ

പടന്നപ്പുറം പുന്നക്കൽ ഭഗവതിക്ഷേത്രം കളിയാട്ട ഉത്സവം

പഴയങ്ങാടി: പടന്നപ്പുറം പുന്നക്കൽ ഭഗവതിക്ഷേത്രം കളിയാട്ട ഉത്സവം ജനുവരി നാലുമുതൽ ആറ് വരെ നടക്കും. നാലിന് വൈകീട്ട് നാലിന് ഉളിയത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽനിന്ന്‌ കലവറനിറയ്ക്കൽ ഘോഷയാത്ര. തുടർന്ന് നടക്കുന്ന സാംസ്കാരികസമ്മേളനം ടി.വി.രാജേഷ് എം.എൽ.എ. ഉദ്ഘാടനംചെയ്യും. തുടർന്ന് നൃത്തസന്ധ്യ.

അഞ്ചിന് രാവിലെ എട്ടിന് സർവൈശ്വര്യ വിളക്കുപൂജ. വൈകീട്ട് നാലിന് അക്ഷരശ്ലോകസദസ്സ്. തുടർന്ന് വിവിധ തെയ്യത്തോറ്റങ്ങളും ശ്രീഭൂതം തെയ്യവും. ആറിന് പുലർച്ചെ നാലിന് പടവീരൻ തെയ്യം, പുന്നക്കൽ ഭഗവതി, വിഷ്ണുമൂർത്തി തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 12-ന് പ്രസാദ ഊട്ടും ഉണ്ടാകും.

കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി

കുഞ്ഞിമംഗലം: ആയിരങ്ങൾക്ക് ദർശനപുണ്യമേകി കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു.

പെരുങ്കളിയാട്ടത്തിന്റെ സമാപനദിനമായ ബുധനാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്ക് തുടങ്ങിയിരുന്നു.

കൊഴിച്ചിക്കാവ് കളിയാട്ടം

പഴയങ്ങാടി: ഏഴോം കൊഴിച്ചിയിൽ ഭഗവതിക്ഷേത്ര കളിയാട്ടം തുടങ്ങി. വ്യാഴാഴ്ച വൈകീട്ട് ഏഴോം കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ നിന്ന്‌ കലവറനിറയ്ക്കൽ ഘോഷയാത്ര, ഭജനസന്ധ്യ, മെഗാ തിരുവാതിരയും ഉണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ഗാനമേള. ശനിയാഴ്ച രാത്രി എട്ടിന് കണ്ടത്തിലെ വളപ്പിൽ തറവാട്ട് നിന്നും താലപ്പൊലിയും കാഴ്ചവരവും. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് തിരുവാർമൊഴി തമ്പുരാട്ടിയുടെ തിരുമുടി നിവരൽ.

വീരൻ, വീരാളി, പുതിയ ഭഗവതി, മൂത്ത ഭഗവതി, നാഗകന്യക, ഇളങ്കോലം, നിദ്രാ ഗോപാലൻ, വിഷ്ണുമൂർത്തി , കുണ്ടോർ ചാമുണ്ഡി, കുറത്തി എന്നീ തെയ്യങ്ങൾ കെട്ടിയാടും. ഞായറാഴ്ച ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും.

പുതിയഭഗവതി ക്ഷേത്രം കളിയാട്ടം

തളിപ്പറമ്പ്: ചെറിയൂർ പുതിയകുന്നിൽ പുതിയഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഡിസംബർ 29-ന് ആരംഭിക്കും. ജനുവരി രണ്ടിന് സമാപനം. 29-ന് വൈകീട്ട് നാലിന് കലവറനിറയ്ക്കൽ ഘോഷയാത്ര. 30-നും 31-നും തിരുവായുധമെഴുന്നള്ളത്ത്. ജനുവരി ഒന്നിന് വൈകീട്ട് അഞ്ചിന് വിവിധ തെയ്യങ്ങളുടെ തോറ്റം. രാത്രി 10-ന് വർണശബളമായ കാഴ്ചവരവ്, ഗാനമേള. ജനുവരി രണ്ടിന് പുലർച്ചെ മൂന്നിന് വീരൻതെയ്യം, വീരകാളി അമ്മ, ഭഗവതി അമ്മയുടെ പുറപ്പാട്, വിഷ്ണുമൂർത്തി. ഉച്ചയ്ക്ക് രണ്ടിന് ആറാടിക്കൽ.

കാപ്പുങ്ങൽ പുതുകുടിയൻ വളപ്പ് തറവാട് ക്ഷേത്രം കളിയാട്ടം

പരിയാരം: കാപ്പുങ്ങൽ പുതുകുടിയൻ വളപ്പ് തറവാട് ക്ഷേത്രം കളിയാട്ടം 30, 31 തീയതികളിൽ നടക്കും. 30-ന് വൈകീട്ടുമുതൽ വെള്ളാട്ടം, തോറ്റങ്ങൾ, തുടർന്ന് കുടിവീരൻ തെയ്യം പുറപ്പാട്. 31-ന് പുലർച്ചെ നാലുമണിക്ക് കണ്ടനാർകേളന്റെ പുറപ്പാടും അഗ്നിപ്രവേശനവും. തുടർന്ന് തൊണ്ടച്ചൻ ദൈവം. രാവിലെ വിഷ്ണുമൂർത്തിയും ഗുളികൻ തെയ്യവും

പട്ടുവം: പൂന്തുരുത്തി കളരി ക്ഷേത്രം കളിയാട്ടമഹോത്സവം

പട്ടുവം പൂന്തുരുത്തി കളരി ക്ഷേത്രം കളിയാട്ടമഹോത്സവം ഡിസംബർ 27,28തീയ്യതികളിൽ
തെയ്യങ്ങൾ: ഊർപ്പഴശി, വേട്ടക്കൊരുമകൻ, തുരുത്തിമ്മൽ ഭഗവതി, തായ്പരദേവത.

വയനാട്ടുകുലവൻ ദൈവം കളിയാട്ടം 31-മുതൽ

കീഴറ: കീഴറ തീയഞ്ചേരി ചാലിൽ കിഴക്കേവീട് ധർമദൈവസ്ഥാനം വയനാട്ടുകുലവൻ കളിയാട്ടം 31, ജനുവരി ഒന്ന് തീയതികളിൽ നടക്കും. തിങ്കളാഴ്ച നാലുമണിക്ക് ആധ്യാത്മിക പ്രഭാഷണം. ആറിന് ഭജന, ഏഴിന് വെള്ളാട്ടം. ജനുവരി ഒന്നിന് പുലർച്ചെ വയനാട്ടുകുലവൻ തെയ്യത്തിന്റെ പുറപ്പാട്. അന്നപ്രസാദവും ഉണ്ടാകും.

ദേവിയോട്ട് കാവ് കളിയാട്ടം 30-ന് സമാപിക്കും.

പയ്യന്നൂർ: ആലപ്പടമ്പ്
പയ്യന്നൂർ: ആലപ്പടമ്പ് ദേവിയോട്ട് കാവ്. കളിയാട്ടം 30-ന് സമാപിക്കും. 29-ന് രാവിലെ കൈക്കോളൻ തെയ്യത്തിന്റെ ഊരുചുറ്റൽ. 30-ന് ഉച്ചയ്ക്ക് കാട്ടുമുടന്തിയമ്മ, അന്നദാനം. രാത്രി 12ന് ദേവീയോട്ട് ദേവൻ പുറപ്പാട്.

വീരഞ്ചിറ കളിയാട്ടം തുടങ്ങി

പഴയങ്ങാടി: വീരഞ്ചിറ കോട്ടത്തെ (ആനപ്പള്ളി കോട്ടം) കളിയാട്ടം തുടങ്ങി. വ്യാഴാഴ്ച പുലർച്ചെ മുതൽ വീരഞ്ചിറ ഭഗവതി, വെളുത്ത ഭൂതം, നാഗേനി അമ്മ, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങൾ കെട്ടിയാടും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: