ആറളത്ത് നിന്ന് കണ്ണൂരിലേക്ക് ജീവൻ രക്ഷാ പദയാത്ര

കണ്ണൂർ:വന്യമൃഗ അക്രമം ശാശ്വത പരിഹാരം തേടി ആദിവാസി ഗോത്ര ജനസഭ ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ ആറളം ഫാമില്‍ നിന്നും കലക്ട്രേറ്റിലേക്ക് ജീവന്‍ രക്ഷ പദയാത്ര നടത്തി.ട്രൈബല്‍ മിഷനും വനം വകുപ്പും തുടരുന്ന അനാസ്ഥക്കെതിരെ ആന ആദിവാസികളുടെ ജീവനെടുക്കുന്നതിന് സംരക്ഷണം തേടിയാണ് ആദിവാസി ഗോത്ര ജനസഭ ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ ജീവന്‍ രക്ഷ പദയാത്ര നടത്തിയത്.ആറളം ഫാമില്‍ നിന്നും ആരംഭിച്ച ജീവന്‍ രക്ഷപദയാത്ര വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം 29 ന് കലക്ട്രേറ്റിനു മുന്നില്‍ സമാപിക്കും.പദയാത്രയുടെ ഉദ്ഘാടനം എം.എല്‍.എ.അഡ്വ.സണ്ണി ജോസഫ് നിര്‍വ്വഹിച്ചു.ശ്രീരാമന്‍ കൊയ്യോന്‍, പി.കെ.കരുണാകരന്‍, കെ.സതീശന്‍, എടാന്‍ ചന്ദ്രന്‍ ,പി.ടി. കൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: