നിവേദനം ഫലം കണ്ടു, മസ്‌ക്കറ്റ്-കണ്ണൂർ വിമാന സർവീസ് ഏപ്രിൽ മുതൽ

കണ്ണൂർ: മസ്‌ക്കറ്റ്-കണ്ണൂർ വിമാന സർവീസ് എന്ന ആവശ്യം ഒടുവിൽ അംഗീകരിച്ച് എയർ ഇന്ത്യ അധികൃതർ. മസ്‌ക്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വിമാന സർവീസ് വൈകിക്കുന്നതിൽ പ്രതിഷേധിച്ച് സാമൂഹിക പ്രവർത്തകനായ പി എ അബൂബക്കർ നൽകിയ നിവേദനമാണ് വഴിത്തിരിവ് ആയത്.
വരുന്ന ഏപ്രിൽ മുതൽ മസ്‌ക്കറ്റിൽ നിന്നും കണ്ണൂരിലേക്ക് ആഴ്ചയിൽ മൂന്നു വീതം സർവീസുകൾ ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യ നെറ്റ്‌വർക്ക് പ്ലാനിങ് ആൻഡ് ഷെഡ്യൂളിങ് മാനേജർ രൂപാലി ഹലങ്കർ പി എ അബൂബക്കറിന് നേരിട്ടയച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.കണ്ണൂർ ജില്ലയിലും സമീപ പ്രദേശങ്ങളിലും നിന്നുമായി നിരവധി ആളുകളാണ് ഒമാനിൽ ജോലി ചെയ്യുന്നത്. ഇവരുടെ സൗകര്യം പരിഗണിച്ചാണ് സർവീസ് എന്ന് എയർ ഇന്ത്യ അയച്ച സന്ദേശത്തിൽ പറയുന്നു. കേന്ദ്ര വ്യോമയാനമന്ത്രി, കേരള മുഖ്യമന്ത്രി, എയർ ഇന്ത്യ, കിയാൽ എന്നിവർക്കാണ് പി എ അബൂബക്കർ നിവേദനം സമർപ്പിച്ചത്. ഇതോടുകൂടി ഒമാനിൽ ജോലി ചെയ്യുന്ന ഉത്തര മലബാറുകാരുടെ സ്വപ്നം പൂവണിയുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: