നവീകരിച്ച പഴയങ്ങാടി ബസ് സ്റ്റാൻഡ് ജനുവരി അഞ്ചിന് തുറന്ന് കൊടുക്കും

കോൺക്രീറ്റ് ചെയ്ത് നവീകരിച്ച പഴയങ്ങാടി ബസ് സ്റ്റാൻഡ് ജനുവരി അഞ്ചിന് ടി.വി.രാജേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഏഴോം പഞ്ചായത്തിന്റെ അധീനതയിലുള്ള ബസ്‌സ്റ്റാൻഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നതിനായി ടി.വി.രാജേഷ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ 1.35 കോടി അനുവദിച്ചിരുന്നു. കുറഞ്ഞ നിരക്കായ ഒരുകോടി ഒൻപത് ലക്ഷം രൂപയ്ക്കാണ് കരാറുകാരൻ ഇതിന്റെ നിർമാണപ്രവൃത്തി ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ഏപ്രിൽ ഒന്നിന് മന്ത്രി കെ.ടി.ജലീലാണ് നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഇതേ മാസം 25 മുതലാണ് ബസ് സ്റ്റാൻഡ് നിർമാണപ്രവൃത്തിക്കായി അടച്ചത്. പല സാങ്കേതിക പ്രശ്നങ്ങളിൽ തട്ടി നിർമാണപ്രവൃത്തി എട്ട് മാസത്തോളം നീണ്ടു പോയി. ഇതിന്റെ ദുരിതം യാത്രക്കാരെ മാത്രമല്ല വാഹനങ്ങളെയും ബാധിച്ചു. ഇതോടൊപ്പം 28 ലക്ഷം രൂപ ചെലവഴിച്ച് ഏഴോം ഗ്രാമപ്പഞ്ചായത്ത് ഓവുചാൽ നിർമാണവും നടത്തിയിട്ടുണ്ട്. ഉദ്ഘാടന അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി.വിമല അധ്യക്ഷത വഹിച്ചു. എൻ.വി.രാമകൃഷ്ണൻ, സി.ഒ.പ്രഭാകരൻ, വി.ശീതൾ, കെ. മനോഹരൻ, എസ്.വി.റഷീദ്, കെ.സിർഹബിൽ, വി.വിനോദ്, ടി.പി.ഉഷ, കെ.പി.അനിൽ എന്നിവർ സംസാരിച്ചു..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: