സാലറി ചലഞ്ചും വനിതാ മതിലും ഭാവനാ ശൂന്യതയുടെ ഉദാഹരണങ്ങൾ: വി.കെ അബ്ദുൽ ഖാദർ മൗലവി

തലശ്ശേരി: സർക്കാർ നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാതെ സർക്കാർ ജീവനക്കാരേയും അധ്യാപകരേയും അപഹാസ്യരാക്കുന്ന വിധത്തിൽ നടപ്പിലാക്കാൻ തുനിഞ്ഞ് പരാജയപ്പെട്ടതിന് ശേഷം സർക്കാർ ജീവനക്കാരികളെയും അധ്യാപികമാരെയും കുടുംബശ്രി പ്രവർത്തകരെയും, ദേശീയ തൊഴിലുറപ്പ് തൊഴിലാളികളെയും നിർബന്ധപൂർവ്വം അണിനിരത്തി നടത്താൻ തുനിയുന്ന വനിതാ മതിലിലൂടെ പൊതു ജന വികാരത്തെ അവഗണിച്ച് അടിയന്തിര പ്രാധാന്യമുള്ള പ്രളയദുരിത മേഖലകളിൽ ശാസ്ത്രീയമായ പുനരധിവാസ പ്രവർത്തനങ്ങൾ പോലും നടത്താതെ ഭാവനാ ശൂന്യതയുടെ പര്യായമായി കേരള സർക്കാർ മാറിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ അബ്ദുൽ ഖാദർ മൗലവി.

ഫെബ്രുവരി മൂന്ന്, നാല് തിയ്യതികളിൽ തലശ്ശേരിയിൽ നടക്കുന്ന കേരള സ്കൂൾ റ്റീച്ചേസ് യൂനിയൻ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ: പി വി സൈനുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എൻ എ അബൂബക്കർ മാസ്റ്റർ, കെ. എസ് ടി യു സംസ്ഥാന സെക്രട്ടരി ബഷീർ ചെറിയാണ്ടി, മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടരി എ പി മഹമൂദ്, സെക്രട്ടരി മാരായ അസീസ് വടക്കുമ്പാട്, ഷാനിദ് മേക്കുന്ന്, കെ എസ് ടി യു ജില്ലാ ഭാരവാഹികളായ കെ വി ടി മുസ്തഫ, സിദ്ധീഖ് കൂടത്തിൽ, ജലീൽ മാടായി, മഹറൂഫ്, പി ഇസ്മായിൽ മാസ്റ്റർ, എം പി അബ്ദുൽ കരീം അബ്ദുൽ ലത്തീഫ്, യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം പ്രസിഡണ്ട് തസ്ലിം ചേറ്റം കുന്ന് ,ടൗൺ മുസ് ലിം ലീഗ് സെക്രട്ടരി ത ഫ്ലിം മാണിയാട്ട്, പ്രസംഗിച്ചു,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: