ലീഗ് ബന്ധം ഉപേക്ഷിച്ച പ്രവര്‍ത്തകന് സ്വീകരണം നല്‍കി

ശ്രീകണ്ഠപുരം: പഴയങ്ങാടിയിലെ സജീവ ലീഗ് പ്രവര്‍ത്തകനും,പള്ളിക്കമ്മറ്റി വര്‍ക്കിങ് പ്രസിഡന്റുമായ നിടിഞ്ചാര പക്കര്‍ഹാജി ലീഗ് ബന്ധം ഉപേക്ഷിച്ച് സിപിഐഎംലേക്ക് .ശ്രീകണ്ഠപുരത്തെ ഇരിക്കൂര്‍ മണ്ഡലം ജനമുന്നേറ്റ ജാഥയുടെ സ്വീകരണ വേദിയില്‍ വെച്ച് ജാഥാ ലീഡറും സിപിഐഎം ജില്ല സെക്രട്ടറിയറ്റംഗവുമായ ടി കെ ഗോവിന്ദന്‍ പക്കര്‍ഹാജിയെ മാലയിട്ട് സ്വീകരിച്ചു. ന്യൂന പക്ഷ വിഭാഗങ്ങള്‍ ക്രൂരമായ ആക്രമിക്കപ്പെടുമ്പോള്‍ സിപിഐഎം എടുക്കുന്ന നിലപാടിലും,കേരള സര്‍ക്കാറിന്റെ നവകേരള മിഷന്‍ പോലുള്ള പുരോഗമന പരമായ പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടനായിട്ടാണ് പക്കര്‍ഹാജി സിപിഐഎംമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്നുള്ള സിപിഐഎംന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്ന് പക്കര്‍ഹാജി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: