ഡോ. ഷീനാ ഷുക്കൂർ സിപിഎമ്മിലേക്കെന്നത് വ്യാജ വാർത്ത

ഡോ. ഷീനാ ഷുക്കൂർ സിപിഎമ്മിലേക്കെന്നത് വ്യാജ വാർത്ത. വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡോ. ഷീനാ ഷുക്കൂറിന്റെ ബന്ധപ്പെട്ടവർ അറിയിച്ചു. ഗവണ്മെന്റ് പദവിയിലിരിക്കെ രാഷ്രീയ പാർട്ടിയിൽ അംഗത്വം എടുക്കാൻ പാടുള്ളതല്ല. പിന്നെ എങ്ങനെയാണ് ഷീന ഷുക്കൂര്‍ സി.സിപിഎമ്മിലേക്ക് പോയതെന്നാണ് അവർ ചോദിക്കുന്നത്.

അടുത്തിടെ സി.പി.എം. പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സാംസ്‌കാരികസമിതിയുടെ വനിതാസമ്മേളനത്തില്‍ അതിഥിയായി ഡോ. ഷീന ഷുക്കൂറിനെ ക്ഷണിച്ചിരുന്നു. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന വനിതാസമ്മേളനം സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗമായ ബൃന്ദാ കാരാട്ടാണ് ഉദ്ഘാടനം ചെയ്തത്. ഇതായിരുന്നു വിവാദത്തിന് വഴിവെച്ചത്. മുന്‍ പബ്ലിക് പ്രോസിക്യൂട്ടറായ ഷുക്കൂര്‍ മുസ്ലിം ലീഗ് അഭിഭാഷക സെല്ലായ അഭിഭാഷക ലീഗ് കാസര്‍ക്കോട് ജില്ലാ പ്രസിഡന്റായിരുന്നു. പി.ജയരാജനെ പ്രശംസിച്ചതിനെത്തുടര്‍ന്ന് ആ സ്ഥാനത്തുനിന്ന് ഒഴിവാക്കിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: