അരലക്ഷം രൂപയുടെ ബ്രൗൺഷുഗറുമായി കവർച്ചാ കേസിലെ പ്രതി പിടിയിൽ.

കണ്ണൂർ:മുംബൈയിൽനിന്നും വിൽപ്പനക്കായി കൊണ്ടുവന്ന അരലക്ഷം രൂപയോളം വിലമതിക്കുന്ന ബ്രൗൺഷുഗറുമായി കവർച്ചാ കേസിലെ പ്രതി പിടിയിൽ.നിരവധി കളവ്, ലഹരിമരുന്ന് കേസുകളിലെ പ്രതിയായ കണ്ണൂർ കാട്ടാമ്പള്ളി കോട്ടക്കുന്ന് സ്വദേശി റഹീംഎന്ന പശുറഹീം (48) 12 ഗ്രാം ബ്രൗൺഷുഗറുമായി കണ്ണൂർ ടൗൺ പോലിസിന്റെ പിടിയിലായത് മൂന്ന് മാസംമുമ്പ് 5 ഗ്രാം ബ്രൗൺഷുഗറുമായി കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്ത് ഇയാൾ ജയിലിൽ നിന്നും ഇറങ്ങി മഞ്ചേരിയിൽ താമസിച്ച് പാതിരാത്രി കണ്ണൂരിൽ ട്രെയിനിൽ എത്തി ആവശ്യക്കാർക്ക് ബ്രൗൺഷുഗർ കൈമാറുകയാണ് ഇപ്പോൾ ചെയ്യുന്നത്.

മുംബയിൽ നിന്നുമാണ് ഇയാൾ കഞ്ചാവും, ബ്രൗൺഷുഗറും എത്തിക്കുന്നത്.ഇന്നലെ രാത്രി പെട്രൊളിങ്ങിനിടെ പഴയ ബസ് സ്റ്റാൻറ് പരിസരത്ത് വെച്ച് ടൗൺ എസ്.ഐ. ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ കണ്ടറഹിം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടി പരിശോധിച്ചപ്പോഴാണ് ബ്രൗൺഷുഗർ കണ്ടെത്തിയത്. ഡി.വൈഎസ്.പി പി.പി.സദാനന്ദന്റെ മേൽനോട്ടത്തിൽ സി.ഐ രത്നകുമാറിനാണ് അന്വേഷണ ചുമതല. എസ്.പിയുടെ ഷാഡോ സംഘവും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: