ആർ എസ് സ് ശാഖകൾ പോലീസ് നിരീക്ഷിക്കണം:സിപിഐ(എം)കണ്ണൂര്‍ ജില്ലാ കമ്മിറ്റി

കണ്ണൂർ:ആര്‍എസ്എസ് ശാഖകളില്‍ പോലീസുദ്യോഗസ്ഥരെയടക്കം ആക്രമിച്ച് കീഴ്പ്പെടുത്താന്‍ “നിയുദ്ധ” എന്ന പേരില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ ആര്‍എസ്എസ് ശാഖകള്‍ പോലീസ് നിരീക്ഷണത്തിന് വിധേയമാക്കണമെന്നും പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെ തിരെ നിയമനടപടികള്‍ കൈക്കൊള്ളണമെന്നും സിപിഐ(എം) ആവശ്യപ്പെടുന്നു.

“നിയുദ്ധ” പ്രയോഗിച്ച് പോലീസുദ്യോഗസ്ഥരെ അക്രമിച്ച് കീഴ്പ്പെടുത്തും എന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍റെ പ്രഖ്യാപനം രാജ്യത്തെ നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണ്.”നിയുദ്ധ” എന്നാല്‍ കൈകൊണ്ടും കാല്‍ കൊണ്ടും എതിരാളികളെ അക്രമിച്ച് കീഴ്പ്പെടുത്തുന്ന രീതിയാണെന്നും
ആര്‍എസ്എസിന്‍റെ ശാഖകളിലും ഐടിസി,ഒടിസി ക്യാമ്പുകളിലും ആളെ കൊല്ലാനുള്ള പരിശീലനമാണ് നടത്തുന്നതെന്നും സിപിഐ(എം) നേരത്തെ തന്നെ ഉന്നയിച്ച കാര്യമാണ്.ഇപ്പോള്‍ അവരുടെ സംസ്ഥാന നേതാവായ ശോഭാ സുരേന്ദ്രന്‍ തന്നെ ആളെ കൊല്ലാനുള്ള ക്ലാസ്സുകളാണ് തങ്ങള്‍ നല്‍കുന്നത് എന്ന് പരസ്യമായി സമ്മതിച്ചിരിക്കുകയാണെന്നും സി പി ഐ എം ആരോപിച്ചു.

പരസ്യമായി നിയമപാലകരെ ഭീഷണിപ്പെടുത്തിയ ശോഭാ സുരേന്ദ്രനെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: