കീഴാറ്റൂർ സമരം, ബിജെപി വഞ്ചന തിരിച്ചറിയുക ;എസ് ഡി പി ഐ

കണ്ണൂർ:ഒരേ സമയം വേട്ടക്കാരുടെയും ഇരകളുടെയും റോൾ അഭിനയിക്കുന്ന ബിജെപിയുടെ തനി നിറം ഒരിക്കൽ കൂടി പുറത്തു വന്നിരിക്കുകയാണെന്ന് എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് പ്രസ്താവിച്ചു. വഞ്ചന ബിജെപിയുടെ ആത്മാവായി മാറിയിരിക്കുകയാണ്. യഥാർത്ഥത്തിൽ കീഴാറ്റൂർ സമരത്തെ ഒറ്റു കൊടുക്കുകയാണ് ബിജെപി ചെയ്തത്. സമരത്തോടൊപ്പം നിൽക്കുന്നുവെന്ന് പ്രഖ്യാപിച്ച ബിജെപി നിലപാടിലെ ആത്മാർത്ഥതയും ഇരട്ടത്താപ്പും അന്ന് തന്നെ ചോദ്യം ചെയ്യപ്പെട്ടതാണ്. രാഷ്ട്രീയ മുതലെടുപ്പ് എന്നതിനപ്പുറം മറ്റൊരു ജനതാല്പര്യവും അവർക്കില്ല എന്നതാണ് വസ്തുത. കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി ബൈപ്പാസിന്റെ അലയൻമെൻറിൽ മാറ്റം വരുത്താമെന്നിരിക്കെ അതൊന്നും ചെയ്യാതെ സമരത്തിൽ നിന്ന് എന്ത് രാഷ്ട്രീയ ലാഭം കൊയ്യാൻ സാധിക്കും എന്നത് മാത്രമാണ് ബിജെപിയുടെ അജണ്ടയെന്നും ശബരിമല പ്രശ്നത്തിലും ഇപ്പോൾ അതാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നതെന്നും ബഷീർ കണ്ണാടിപ്പറമ്പ് വ്യക്തമാക്കി. കീഴാറ്റൂർ വയലിലൂടെ തന്നെ പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിച്ചു കൊണ്ട് ബൈപാസ് നിർമിക്കണമെന്ന പിടിവാശി കേന്ദ്രവും കേരളവും ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: