ബി.ജെ.പി വഞ്ചിച്ചു: സമരം തുടരുമെന്ന് വയല്‍ക്കിളികള്‍

കണ്ണൂര്‍: വയല്‍ക്കിളികളും കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതിയും വീണ്ടും സമരരംഗത്തിറങ്ങും. 3 ഡി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി ചേര്‍ന്ന വയല്‍ക്കിളികളുടെയും ഐക്യദാര്‍ഢ്യ സമിതിയുടേയും യോഗത്തിലാണ് തീരുമാനം. സമരം ഏതുരീതിയിലാവണമെന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കും. ബി.ജെ.പി വയല്‍ക്കിളികളെയും കീഴാറ്റൂരിലെ സാധാരണക്കാരേയും വഞ്ചിക്കുകയായിരുന്നുവെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍പറഞ്ഞു . ബി.ജെ.പിയുടെ ഉന്നത നേതാക്കളെല്ലാം കീഴാറ്റൂരില്‍ വന്ന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ കേന്ദ്ര ഭരണകക്ഷിയെന്ന നിലയില്‍ അവര്‍ക്ക് ഇടപെടാന്‍ സാധിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. 3 ഡി വിജ്ഞാപനം വന്ന ശേഷവും ഡല്‍ഹിയില്‍ ചെന്ന് നിവേദനം നല്‍കാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം പറഞ്ഞപ്പോള്‍ കൂടെ പോയത് നേതാക്കളുടെ വാക്കുവിശ്വസിച്ചായിരുന്നെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. കോര്‍പ്പറേറ്റ് നയങ്ങള്‍ നടപ്പാക്കുന്നതില്‍ ബി.ജെ.പിയുടെ ബി ടീമായി സി.പി.എം മാറിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: