രാമന്തളി ചിറ്റടിയില്‍ മാരക ശക്തിയുള്ള ബോംബ് കണ്ടെത്തി

പയ്യന്നൂര്‍: വീണ്ടും ബോംബ് സ്ഫോടനം നടന്ന രാമന്തളി ചിറ്റടിയില്‍ നിന്ന്്് മാരക ശക്തിയുള്ള ബോംബ് വീണ്ടും കണ്ടെത്തി.ചിറ്റടി പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ആര്‍എസ്എസ് കാര്യാലയത്തിന് സമീപത്തെ മരച്ചുവട്ടില്‍ നിന്നാണ് പുതിയ സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം 5.45ഓടെയാണ് ബോംബ് കണ്ടെത്തിയത്.വീട്ടിലേക്ക് പോകുന്നതിനിടയില്‍ ആര്‍എസ്എസ്്് പ്രവര്‍ത്തകനായ അഖില്‍രാജാണ് മരച്ചുവട്ടിലെ ബോംബ് കണ്ട് മറ്റുള്ളവര്‍ക്ക് വിവരം നല്‍കിയത്.

ഇതേ തുടര്‍ന്ന് പയ്യന്നൂര്‍ എസ്ഐ കെ.പി ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസും എസ്ഐ ടി.വി.ശശീധരന്റെ നേതൃത്വത്തിലുള്ള ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് നിര്‍വ്വീര്യമാക്കുകയായിരുന്നു.തിങ്കളാഴ്ച രാത്രി 9.45ന്് ചിറ്റടിയില്‍ ഒന്നിന് പിറകെ മറ്റൊന്നായി രണ്ട് ബോംബ് സ്ഫോടനങ്ങള്‍ നടന്നിരുന്നു.ഇതിന് ശേഷം പതിനൊന്നോടെ ചിറ്റടി പുതിയ ഭഗവതി ക്ഷേത്രത്തിന് മുന്നിലെ റോഡിലും ബോംബ് സ്ഫോടനമുണ്ടായി.പരിസരവാസികളെ നടുക്കിക്കൊണ്ടുള്ള സ്ഫോടന ശബ്്ദം കിലോമീറ്ററുകള്‍ക്കപ്പുറം വരെ എത്തി.

സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ കണ്ണൂര് നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചിറ്റടി പ്രദേശത്ത്് മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയിട്ടും ബോംബുകളൊന്നുംകണ്ടെത്താനായില്ല.അതിനിടയിലാണ് പുതിയ സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്.ബോംബ് കണ്ടെത്തിയ സംഭവം പരിസരവാസികളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: