പോക്സോ കേസിൽ ജയിലിൽ നിന്നിറങ്ങി ഇരയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്: നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പോക്സോ കേസിൽ റിമാൻ്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി ഇരയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമം യുവാവ് പിടിയിൽ. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അമരാവതിയിൽ എസ്.എസ്.ജിതീഷിനെ(22)യാണ് പോക്സോ കേസിൽ എസ്.ഐ.കെ.ദിനേശൻ അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകുന്നേരം 4 മണിയോടെ ധർമ്മശാല എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിന് സമീപത്തെ പമ്പ് ഹൗസിലേക്ക് പെൺകുട്ടിയെ കൈ പിടിച്ച് വലിച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കവെ സംശയം തോന്നിയ പ്രദേശവാസികളാണ് യുവാവിനെ പിടികൂടി പോലീസിൽ ഏല്പിച്ചത്.നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെഈ വർഷം ജൂണിൽ ബാംഗ്ലൂരിലും മറ്റും തട്ടികൊണ്ടു പോയി പീഡിപ്പിച്ചുവെന്ന പോക്സോ കേസിൽ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത ശേഷം റിമാൻറിലായിരുന്നു.കഴിഞ്ഞ മാസം ജയിലിൽ നിന്നിറങ്ങിയ യുവാവ് തളിപ്പറമ്പിലെത്തി ഇരയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: