യുഎഇ യിലെഫുജൈറയിൽ വാഹനാപകടം; കണ്ണൂർ സ്വദേശികളായ രണ്ട് പേർ മരിച്ചു

ദുബൈ: യു എ ഇ ഫുജൈറയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി ജലീൽ എം എൻ പി (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. ദുബൈ റോഡിൽ മലീഹ ഹൈവേയിൽ ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ടയർ പൊട്ടിയാണ് അപകടമെന്നാണ് പ്രാഥമിക വിവരം.
ഫുജൈറ ആസ്ഥാനമായി ഫാൻസി ആഭരണ ബിസിനസ് നടത്തി വരികയായിരുന്നു ഇരുവരും. ജലീലിന്റെ ഭാര്യയും കുട്ടികളും ഫുജൈറയിലുണ്ട്. ഫുജൈറ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. മർകസ്, മഅദിൻ സ്ഥാപനങ്ങളുടെയും പ്രസ്ഥാനത്തിന്റെയും സജീവ സഹകാരിയാണ് ജലീൽ.