കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ  അമ്മാന്‍കുന്ന്, ചന്ത്രോത്ത് പീടിക, എളയാവൂര്‍ കോളനി, ഹനുമാന്‍  മുക്ക്, എളയാവൂര്‍ അമ്പലം, എളയാവൂര്‍ വയല്‍, കണ്ണന്‍ നഗര്‍, ജനശക്തി റോഡ് എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 29 വെള്ളി രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കേളോത്ത്, ചേരിക്കല്‍ മുക്ക്, ഖാദി പരിസരം, പാസ്‌പോര്‍ട്ട് ഓഫീസ് പരിസരം, വെയര്‍ഹൗസ്, ജസ്‌ന ഹോസ്പിറ്റല്‍ ഭാഗം, റെയില്‍വേ ഗേറ്റ്, കൊറ്റി എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 29 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആഡൂര്‍ കനാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 29 വെള്ളി രാവിലെ 7.30  മുതല്‍ 9.30 വരെയും  ആഡൂര്‍   പാലം  ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് മണി  വരെയും  ഭാഗികമായി   വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹാജിമുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 29 വെള്ളി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: