എരുവട്ടി കുടിവെള്ള പദ്ധതി; ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി നിര്‍വ്വഹിക്കും

പിണറായി ഗ്രാമപഞ്ചായത്തിലെ എരുവട്ടി വില്ലേജിലെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി നടപ്പാക്കിയ എരുവട്ടി കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 30 ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കാപ്പുമ്മല്‍ കോഴുമ്മല്‍ യു പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. കെ സുധാകരന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ പങ്കെടുക്കും.

18000 ത്തോളം വരുന്ന ജനങ്ങള്‍ക്കാണ് പദ്ധതിയുടെ ഫലമായി കുടിവെള്ളം ലഭിക്കുക. 2019-20 സാമ്പത്തിക വര്‍ഷത്തിലെ സ്റ്റേറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി എരുവട്ടി വില്ലേജില്‍ മുഴുവന്‍ ജലവിതരണ ശൃഖലകളും മുള്ളന്‍ കുന്നില്‍ സ്ഥിതി ചെയ്യുന്ന 6.5 ലക്ഷം സംഭരണ ശേഷിയുള്ള ജലസംഭരണിയുടെ നവീകരണവും പൂര്‍ത്തീകരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: