ഒലീവ് സോക്കർ ലീഗ് ഡെവിൾസിന്

കമ്പിൽ: കമ്പിൽ ഒലീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒലീവ് സോക്കർ ലീഗ് 21ഡെവിൾസ് ജേതാക്കളായി.

ഫൈനലിൽ ബ്രദേഴ്‌സ് കമ്പിൽ നെ പെനാൽറ്റിയിൽ പരാജയപ്പെടുത്തിയാണ് ഡെവിൾസ് കിരീടം ചൂടിയത്..

നാറാത്ത് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എൻ മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു.

നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ വർക്കിങ് പ്രസിഡണ്ട് മുഹമ്മദ്‌ കുഞ്ഞി, ട്രഷറർ സിറാജ് എം കെ MYL പഞ്ചായത്ത് പ്രസിഡണ്ട് നൗഫീർ കെസി,MYL സെക്രട്ടറി അഷ്‌റഫ്‌ നാറാത്ത്, MYL ശാഖ പ്രസിഡണ്ട് അബ്ദുൾ കാദർ കെപി,ഒലീവ് ക്ലബ്ബ് സെക്രട്ടറി ഷാജിർ മാസ്റ്റർ, MYL കൊളച്ചേരി പഞ്ചായത്ത് ട്രഷറർ നസീർ പി കെ പി ഒലീവ് ക്യാപ്റ്റൻ ഹസീബ് ക്ലബ്ബ് മാനേജർ നൗഫൽ കെവി,മൻസൂർ,* STCC സെക്രട്ടറി ഷക്കീർ കെസി ക്ലബ് ഉപദേശക സമിതി അംഗങ്ങൾ ആയ മുഹമ്മദലി കെ, ശിഹാബ് കെ വി,ശിഹാബ് പി പി, ശംസുദ്ധീൻ കെ വി, msf സെക്രട്ടറി ഇർഫാൻ, എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.

ജേതാക്കൾക്കുള്ള ട്രോഫി കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ മജീദ് അവർകളും, റണ്ണർ അപ്പ് ട്രോഫി മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷിനാജ് കെ കെ യും നൽകി, നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം പി പി, സെക്രട്ടറി മഹറൂഫ് ടി, വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത്, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ് മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സുഹൈൽ പി പി,ജംഷീർ മാസ്റ്റർ, അനീസ് എന്നിവർ സമ്മാന വിതരണം നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: