മുക്കുപണ്ടം പണയം വെച്ച് കോടികൾ തട്ടിപ്പു നടത്തുന്ന വൻ റാക്കറ്റിലെ രണ്ടു പേർ കൂടി പിടിയിൽ

കണ്ണൂർ സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച് കോടികൾതട്ടിപ്പു നടത്തുന്നവൻ റാക്കറ്റിലെ രണ്ടു പേർ കൂടി പിടിയിൽ. കക്കാട് കൊറ്റാളിസാദിരി പള്ളിക്ക് സമീപത്തെ മുഹമ്മദലി ക്വാട്ടേർസിൽ താമസിക്കുന്ന പി.എ. സിദ്ധിഖ് (48), മുണ്ടയാട് സ്വദേശി പനക്കട ഹൗസിൽ ഹരിഹരൻ (48) എന്നിവരെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റു ചെയ്തത്. കണ്ണൂരിലെ ലോഡ്ജുകളിൽ എസ്.ഐമാരായ.അനീഷ്, ഹാരിസ്, സീനിയർ സിവിൽ പോലീസ് ഓഫീസ മാരായ ബാബുപ്രസാദ്, യോഗേഷ്, സി പി ഒ സജിത് എന്നിവരടങ്ങിയ സംഘം നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. കണ്ണൂരിൽ മാത്രം പത്തോളം ബേങ്കിൽ പ്രതികൾ മുക്കുപണ്ടം പണയം വെച്ച് കോടികൾ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി.സംസ്ഥാന തലത്തിൽകൂടുതൽ പേർ ഉൾപ്പെട്ടവൻ തട്ടിപ്പു സംഘത്തിലെ കണ്ണികളാണ് പിടിയിലായവർ.മാലയുടെ കൊളുത്തിൽ സ്വർണ്ണം പൂശി തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് .മുക്കുപണ്ടം നിർമ്മിച്ചു നൽകുന്ന അന്തർ സംസ്ഥാന സംഘത്തെ കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന മൂന്നു പേർ പോലീസ് സംഘത്തെ കണ്ട് ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ടു ഇവർക്കായി തെരച്ചിൽ പോലീസ്ഊർജിതമാക്കി. മറ്റു ജില്ലകളിലും മുക്കു പണ്ട തട്ടിപ്പു നടത്തിയതായി പ്രതികളെ ചോദ്യം ചെയ്തപ്പോൾതെളിഞ്ഞതായി പോലീസ് അറിയിച്ചു.പരാതിയിൽഇതിനകം ടൗൺ പോലീസ് മൂന്ന് കേസുകൾ എടുത്തിട്ടുണ്ട്.

രണ്ടു ദിവസം മുമ്പ് എളയാവൂർ സ ർ വ്വീസ് സഹകരണ ബേങ്കിലും ചൊവ്വ കോ ഓപ്പറേറ്റീവ് ബേങ്കിലും മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കണ്ണൂർ എളയാവൂർ സ്വദേശിയും മലപ്പുറം മഞ്ചേരി മുള്ളൻപാറ സ്വദേശി അശ്വതി ഹൗസിൽകെ.റിജേഷ്(40), കണ്ണൂർ ബി.എസ്.എൻ.എൽ ക്വാട്ടേർസിന് സമീപം താമസിക്കുന്ന എളയാവൂരിലെ നിധീഷ് (44) എന്നിവരെ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തിരുന്നു ഇവർ റിമാൻ്റിൽ കഴിയുകയാണ്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: