പിടികിട്ടാപ്പുള്ളി 14 വർഷത്തിനുശേഷം പിടിയിൽ
തളിപ്പറമ്പ് .പിടികിട്ടാപ്പുള്ളി 14 വർഷത്തിനുശേഷം പിടിയിൽ. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ മാട്ടൂൽ കാവിലെ പറമ്പിൽ കെ.കെ.അബ്ദുൾ റഹ്മാനെ (45)യാണ് ഇൻസ്പെക്ടർ എ.വി.ദിനേശിൻ്റെ നേതൃത്വത്തിൽ എസ്.ഐ.പി സി.സഞ്ജയ് കുമാറും സംഘവും മാട്ടൂലിൽ വെച്ച് അറസ്റ്റു ചെയ്തത്.2007-ൽ പ്രതിയുടെ സഹോദ രഭാര്യയായ തളിപ്പറമ്പ് സ്വദേശിനിയുമായുണ്ടായ കേസിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെ 2013 ൽ തളിപ്പറമ്പ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി.